0%

Chapter Title : എൻ്റെ കിളിക്കൂട് 5 [Dasan]

Author : Dasan Read All Parts 744

" മോനെ ഈ ഓയിൽമെൻറ് മോളുടെ കാലിൽ ഒന്നു പുരട്ടിക്കൊടുത്തു ചൂടുപിടിക്ക്, ചൂടുവെള്ളം സ്റ്റൗവിൽ വെക്കാം." ഞാൻ ഓയിൽമെൻറ് വാങ്ങി കിളിയുടെ അടുത്ത് പോയിരുന്ന് ചൂടുപിടിക്കുന്ന തോർത്ത് എൻറെ മടിയിൽ ഇട്ട് കാലെടുത്തുവെച്ച് പുരട്ടി തടവിക്കൊടുത്തു വെറുതെ ആ മുഖത്ത് എന്താണ് ഭാവം എന്ന് അറിയാൻ വേണ്ടി നോക്കിയപ്പോൾ എൻറെ കയ്യിലെ മുറിവിലേക്ക് നോക്കിയിരിക്കുന്നു. കാല് തിരിച്ച് തലയണയിൽ വെച്ച് ചൂടു പിടിക്കാനുള്ള വെള്ളം എടുത്ത് തിരിച്ചു വന്ന്,

ചൂടിനെ പരിഭവം ഒക്കെ നോക്കി തോർത്തു മുക്കി പിഴിയാൻ ശ്രമിച്ചപ്പോൾ മുറിവു പറ്റിയത് കൊണ്ട് ചെറിയൊരു ബുദ്ധിമുട്ട് എന്നാലും പിഴിഞ്ഞ് ചൂടു പിടിച്ചു അതിനുശേഷം തുടച്ചും കൊടുത്തു തിരിച്ചു പോരുമ്പോഴും മുഖത്തേക്ക് നോക്കിയില്ല. അമ്മയോട് വല്ല സഹായവും വേണോ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞതുകൊണ്ട് സൈക്കിളുമെടുത്ത് ചിറ്റയുടെ വീട്ടിലേക്ക് പോയി.

കുറച്ചുനേരം അവിടെ ഇരുന്ന് കുശലാന്വേഷണം നടത്തി തിരിച്ചുപോന്നു, എത്തിയപ്പോൾ തന്നെ അമ്മുമ്മ എന്നോട് കയർത്തു - " നീ എവിടെ പോയിരുന്നു, ഇവിടെ ആ പെങ്കൊച്ചിനെ ബാത്റൂമിൽ പോകാൻ ഞാൻ നിന്നെ നോക്കിയിട്ട് കണ്ടില്ല. വന്നത് നന്നായി നീ വേഗം അങ്ങോട്ട് ചെല്ല്" അമ്മൂമ്മക്ക് കാലിനുള്ള ബുദ്ധിമുട്ട് എനിക്കറിയാം അതും വെച്ച് കിളിയെ പൊക്കിയാൽ രണ്ടുപേരെയും എടുത്തുകൊണ്ട് ഹോസ്പിറ്റലിൽ പോകേണ്ടിവരും. ഞാനുടനെ കിളിയുടെ മുറിയിലേക്ക് കിളിയെ പൊക്കി ബാത്ത്റൂമിൽ ആക്കി പുറത്തിറങ്ങി.

ഈ പ്രശ്നമുള്ളതുകൊണ്ട് എനിക്ക് പുറത്തോട്ട് ഒന്നും പോകാൻ പറ്റാത്ത അവസ്ഥയാണ്. കിളിയുടെ കാലിന് നീര് കുറയുന്നുണ്ട് എന്നാലും നല്ല വേദന ഉള്ളതുപോലെ തോന്നുന്നു. കുറച്ചുകഴിഞ്ഞ് തിരിച്ച് ബെഡിൽ കൊണ്ടുവന്നു കാല് തുടച്ച്

💬 Comments

View all comments