Chapter Title : എൻ്റെ കിളിക്കൂട് 5 [Dasan]
കിടത്തി. ഞാൻ എൻറെ മുറിയിൽ വന്നു ലൈബ്രറിയിൽ നിന്നും എടുത്ത ഒരു പുസ്തകം വായിച്ചു കിടന്നു.
ഇനി ഇങ്ങനെ വേണം സമയം തള്ളിനീക്കാൻ. പകൽ സമയം മുഴുവൻ പുറത്തു പോകാതെ വായനയിൽ മുഴുകി. പിന്നെ രണ്ടുദിവസമായി ഉള്ള പഴയ ദിനചര്യകൾ തന്നെ. വൈകുന്നേരം വെയിൽ ആറുന്നതിനു മുമ്പ് ഉണങ്ങാൻ ഇട്ടിരുന്ന വസ്ത്രങ്ങളൊക്കെ എടുത്തുകൊണ്ടുവന്ന് മടക്കി ഓരോരുത്തരുടെ ഭാഗത്തു കൊണ്ടുവന്ന് വെച്ചു. കിളിയുടെ വസ്ത്രങ്ങൾ മടക്കുന്നതിനിടയിൽ എനിക്ക് എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിംഗ് ഉണ്ടായി. ഏകദേശം ആറുമണിയോടെ അമ്മുമ്മ ഭക്ഷണം ഒക്കെ റെഡിയാക്കി വെച്ച് ചിറ്റയുടെ വീട്ടിലേക്ക് പോയയുടൻ പുറത്തിറങ്ങി നീളമുള്ള ഒരു കമ്പിനായി ഞാൻ പരതി, അമ്മൂമ്മ ഇന്നലത്തെ ഗ്ലാസ് ഏറൊന്നും അറിയേണ്ടല്ലോ എന്ന് കരുതിയാണ്, അമ്മൂമ്മ പോകാൻ കാത്തിരുന്നത്.
പറമ്പിൻ്റെ അതിരിൽ വേലി അല്ലാത്തതിനാൽ കമ്പ് കിട്ടാൻ പ്രയാസമായിരുന്നു. അങ്ങനെ നിരാശപ്പെട്ട്, ഇന്നും ഗ്ലാസ് കൊണ്ടുള്ള ഏറ് സഹിക്കണം അല്ലോ എന്ന് ഓർത്ത് വീടിനു ചുറ്റും നടക്കുമ്പോഴാണ് വീടിനു പുറകിൽ കിഴക്കുവശമുള്ള നമ്മുടെ തൊഴുത്തിൽ മുകളിൽ വൈക്കോൽ ഇടാൻ ശരിയാക്കിയിരുന്ന തട്ടിന്മേൽ, നേരത്തെ മാറാമ്പൽ അടിച്ചിരുന്ന ബ്രഷിൻറെ ഈറ്റയുടെ കാൽ കണ്ടത്. പഴയ ബ്രഷ് ഊരിക്കളഞ്ഞ് വടി പുറത്തു കിടന്നിരുന്ന പഴയ തുണി കൊണ്ട് തുടച്ചു. ഏകദേശം മൂന്നു മീറ്റർ നീളമുള്ള വണ്ണം കുറഞ്ഞ കമ്പാണത്,
ഇത് കിട്ടിയത് മഹാഭാഗ്യമെന്ന് കരുതി അതും എടുത്ത് അകത്തേക്ക് ചെന്ന് കിളിയുടെ കട്ടിലിനരികിൽ വെച്ചത് അന്താളിച്ചു നോക്കുന്നത് ഏകല് പോലെ കണ്ട ഞാൻ അന്നേരം ഒന്നും പറഞ്ഞില്ല. കിളി ഇനി കരുതി കാണുമോ എനിക്ക് ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് വടിയും
💬 Comments
View all comments