Chapter Title : എൻ്റെ കിളിക്കൂട് 6 [Dasan]
നിന്നും എടുത്തു കൊണ്ടുപോയി വെച്ചു. അപ്പോഴേക്കും കട്ടൻ കിളച്ചു ഗ്ലാസിൽ പകർന്നു മധുരം ഇട്ടു. അമ്മൂമ്മയ്ക്കും കളിക്കും കൊടുത്തു. എൻറെ ചായയുമായി ഞാൻ സിറ്റൗട്ടിലേക്ക് പോയി.
അമ്മുമ്മ :- എങ്ങനെയുണ്ടായിരുന്നു മോളെ?
കാൽ എടുത്തു നോക്കി
അമ്മൂമ്മ :- നല്ല കുറവുണ്ട്. നടക്കാൻ പറ്റുന്നുണ്ടോ?
കിളി:- ചെറിയ വേദനയുണ്ട്.
അമ്മൂമ്മ:- വേദന ഒക്കെ മാറി സുഖമായിട്ട് എഴുന്നേറ്റാൽ മതി. എടാ അജയ നീ ഈ കടലാസ് കൊണ്ടുപോയി, സുബ്രഹ്മണ്യൻറെ കൂടെ വർക്ക് ചെയ്യുന്ന വേണുവിൻ്റെ വീട് അറിയില്ലേ, അവിടെ കൊണ്ടുപോയി കൊടുക്കണം. സുബ്രഹ്മണ്യൻ ഇന്നലെ കാണാൻ പോയ ആളെ കണ്ടില്ല. അയാൾ സ്ഥലത്തില്ലായിരുന്നു, ഇന്ന് എത്തും.ആ ആളെ ഇന്ന് കാണാൻ പറ്റു. ഇന്ന് എപ്പോൾ കാണാൻ പറ്റുമെന്നറിയില്ല, അതുകൊണ്ട് എനിക്ക് ഇന്നും പോകേണ്ടിവരും. ആ കടലാസ് സുബ്രഹ്മണ്യൻ്റെ അവധിക്കുള്ളതാണ്. ഇപ്പോൾതന്നെ പൊയ്ക്കോ. അവൻ പോകുന്നതിനു മുമ്പ് കൊണ്ടുപോയി കൊടുത്താൽ ആപ്പീസിൽ കൊടുത്തോളും.
നിന്നോട് എത്ര നാളായി നമ്മുടെ ഫോൺ നന്നാക്കുന്ന കാര്യം പറഞ്ഞിട്ട്, സുബ്രഹ്മണ്യൻ കുറേ ഈ ഫോണിലേക്ക് വിളിച്ചു എന്ന് പറഞ്ഞു. കിട്ടാത്തതുകൊണ്ട് ആ രാജുവിൻ്റെ വീട്ടിൽ വിളിച്ചു പറഞ്ഞിട്ട്, അവൻറെ മോൻ രാത്രി വന്നു പറയുകയാണ് ഉണ്ടായത്. അവർക്കൊക്കെ ഭയങ്കര ബുദ്ധിമുട്ട് ആയിട്ടുണ്ടാവും. ഇവിടെ ഒരു ഫോൺ ഉണ്ടായിട്ട് ഒന്നു നന്നാക്കി എടുക്കാൻ വയ്യ."
ഞാൻ :- ഞാൻ എത്ര പ്രാവശ്യം ടെലഫോൺ ഓഫീസിൽ ചെന്ന് പരാതി പറഞ്ഞു. അവർ വന്ന് ശരിയാക്കാത്തത് എൻറെ കുഴപ്പം കൊണ്ടാണോ. എന്നുകൂടി ഞാന് ചെന്ന് പറയാം"
മുണ്ട് മാറി പാൻറും ഷർട്ടും ഇട്ട് സൈക്കിളുമെടുത്ത് ലീവ് ലെറ്ററും
💬 Comments
View all comments