0%

Chapter Title : എൻ്റെ കിളിക്കൂട് 6 [Dasan]

Author : Dasan Read All Parts 716

ഏത് രീതിയിലാണ് കാണുന്നത് എന്നുപോലും തീരുമാനമായില്ല എന്നല്ലേ അതിനർത്ഥം.

അതു കേട്ടപ്പോൾ എനിക്ക് തോന്നി ശരിയാണല്ലോ. ഇത്രയും നേരം ഞാൻ സംസാരിച്ചിട്ടും കിളിയേ, ഒന്നും അഭിസംബോധന ചെയ്തിട്ടില്ല. അതെ, അതു തന്നെയാണ് പ്രശ്നം. ഞാനിപ്പോഴും കിളിയെ സ്നേഹിക്കുന്നു എന്നു പറയുന്നത് വെറും പുറംപൂച്ച് ആണ് എന്നുള്ളതിന് വ്യക്തമായ തെളിവാണ്, ഞാനിതുവരെ അഭിസംബോധന ചെയ്യാത്തത്. അപ്പോൾ ഞാൻ നേരത്തെ ചിന്തിച്ചത് ഒക്കെ തന്നെയാണോ എൻറെ മനസ്സിൽ ഉള്ളത്. ഞാൻ ഈ പാവത്തിന് എന്തു പറഞ്ഞാണ് സമാധാനിപ്പിക്കുക. ഈ അഭിസംബോധന ചെയ്യുക എന്നുള്ളത് മനസ്സിൽ നിന്നും സ്വാഭാവികമായി വരുന്ന ഒരു പദമാണ്. അത് ഇതുവരെ എൻറെ വായിൽ നിന്നും പുറത്തേക്കു വരാത്തത് എന്തുകൊണ്ടാണ്? എനിക്ക് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഞാൻ ഒരു തികഞ്ഞ കള്ളനാണ്.

മുതലെടുപ്പിനു മാത്രം സ്നേഹം നടിക്കുന്ന വെറും ചെറ്റ. അപ്പോഴും കിളി എൻറെ മുകളിൽ കിടന്നു കരയുകയാണ്. എൻറെ നെഞ്ചിൽ ചുടുകണ്ണീർ വീണ് കുതിർന്നു. കിളിയുടെ കരച്ചിൽ എന്നെ വല്ലാതെ കുഴക്കി. ഞാൻ കിളിയേ കെട്ടിപ്പിടിച്ചിട്ട് ഉണ്ടെങ്കിലും, പൂർണ്ണതയിൽ ഉള്ളത് ആയിരുന്നില്ല. എൻറെ കുറ്റബോധം കൊണ്ടായിരിക്കാം. കിളിയേ എൻറെ മുകളിൽ നിന്നും സൈഡിലേക്ക് മാറ്റി കിടത്തി ഞാൻ എഴുന്നേറ്റു. അപ്പോഴും കിളി കരയുകയാണ്. ഞാൻ ഹാളിലേക്ക് ചെന്നു സമയം എന്തായി എന്നറിയണം. എല്ലാം സമയമാണല്ലോ തീരുമാനിക്കുക. സമയം നാലുമണി. ഇനി ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ.......

ഞാൻ പതിയെ കട്ടിലിൻ അരികിലെത്തി. ബാത്റൂമിലേക്ക് കൊണ്ടുപോകുവാൻ ആ ശരീരത്തിൽ തൊടാൻ പോലും ജാള്യത. കഴിഞ്ഞ രാത്രിക്കു മുൻപ് വരെ ഇങ്ങനെയൊരു സ്ഥിതി ഉണ്ടായിട്ടില്ല. എന്നാലും ഞാനിതുവരെ കിളിയെ

💬 Comments

View all comments