Chapter Title : എൻ്റെ കിളിക്കൂട് 7 [Dasan]
ഞാൻ വീട്ടിൽ നിന്നും ഇറങ്ങി സൈക്കിളുമെടുത്ത് പുറത്തേക്ക് പോയി. ഞാൻ നേരെ പടിഞ്ഞാറോട്ട് പോയി, ചെമ്മീൻ കെട്ടിൻ്റെ മാടത്തിൽ പോയിരുന്നു കരഞ്ഞു. ഇത്രയും നാൾ ഒരുമിച്ച് അടുത്ത് പെരുമാറിയിരുന്ന സ്നേഹംകൊണ്ട് പിണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന ഒരാൾ പോകുമ്പോൾ ഉണ്ടാവുന്ന വേദന. സഹിക്കാവുന്നതിലും അപ്പുറമാണ്. ഞാൻ അവിടെ ഇരുന്നു കുറേ നേരം കരഞ്ഞു. പാവം പോകാൻ നേരത്ത് എന്നെ അവിടെ നോക്കിയിട്ട് ഉണ്ടാവും. ആ യാത്ര പറച്ചിൽ എൻറെ സമനില തെറ്റിക്കും എന്ന തോന്നലാണ്, എന്നെ ഇവിടെ എത്തിച്ചത്. ഇനി എങ്ങിനെ മുന്നോട്ട് എന്നുള്ള ചിന്ത എന്നിൽ ഉടലെടുത്തു.
💬 Comments
View all comments