0%

Chapter Title : എൻ്റെ കിളിക്കൂട് 7 [Dasan]

Author : Dasan Read All Parts 525

രാത്രിയിൽ എൻറെ അടുത്ത് വരണം. എനിക്ക് സംസാരിക്കണം. കാലു വേദന എന്ന് പറഞ്ഞ് ഞാൻ ആ മുറിയിലെ കിടക്കു. മോൻ ഹാളിൽ കിടന്നാൽ മതി. വല്യമ്മ ഉറങ്ങി കഴിയുമ്പോൾ വരണം.
ഞാനതിന് മറുപടി പറഞ്ഞില്ല. അതിനാൽ എൻറെ കൈ പിടിച്ച് അടുക്കളയുടെ ഇടമതലിൻ്റെ ഇരുട്ടുള്ള ഭാഗത്തേക്ക് വലിച്ചുകൊണ്ടുപോയി.
കിളി :- എന്താണ് ഒന്നും മിണ്ടാത്തത്. ഇന്ന് ഞാൻ പല ആവർത്തി അടുത്തു വന്നിട്ടും, എന്നെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു. പറയെടാ ചക്കരേ....... ഇന്നലത്തെ വഴക്ക് മാറിയില്ലേ? ഇന്ന് ഞാൻ ആ വഴക്കു മാറ്റിത്തരാം.
എന്നുപറഞ്ഞ് വട്ടം കെട്ടിപ്പിടിച്ച് ചുണ്ടിൽ ഏന്തിവലിഞ്ഞ് ചുംബിച്ചു. ഞങ്ങൾ തമ്മിൽ വേർപെട്ട് ഞാൻ ഫ്രണ്ടിലൂടെ അകത്തുകടന്നു. കിളി അടുക്കള ഭാഗത്തു കൂടി കയറി. കിടക്കാൻ നേരം
അമ്മൂമ്മ:- ആ പെൺകൊച്ചിന് ചെറിയ കാലുവേദന ഉണ്ടെന്നു പറയുന്നു. അതുകൊണ്ട് സുഖം ആകുന്നതുവരെ നീ ഹാളിൽ കിടന്നാൽ മതി.
ഇതു പറഞ്ഞപ്പോൾ കിളിയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി. കിളി മനപ്പൂർവ്വം പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി. അമ്മൂമ്മ പറഞ്ഞതുകൊണ്ട് സെറ്റി ഒതുക്കിയിട്ട് ഹാളിൽ കിടന്നു. കിളി തന്നെ അടുക്കളയിലെ ലൈറ്റ് ഓഫ് ചെയ്തു. ഹാളിലെ ലൈറ്റും ഓഫ് ചെയ്ത് മുറിയിൽ കടന്ന് അവിടത്തെ ലൈറ്റും ഓഫ് ചെയ്തു കിടന്നു. അരമണിക്കൂറിനുള്ളിൽ അമ്മുമ്മയുടെ മുറിയിൽ നിന്നും കൂർക്കംവലി ഉയരാൻ തുടങ്ങി. പുറത്ത് മഴ പെയ്യുന്നതിനാൽ തണുപ്പുണ്ടായിരുന്നു. കഴുത്തു വരെ മൂടിയാണ് ഞാൻ കിടന്നിരുന്നത്. കൂർക്കം വലി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ പാദസരത്തിൻറെ നേരിയ ശബ്ദം അടുത്തേക്ക് വരുന്നതായി അറിഞ്ഞു. എൻറെ പായയിൽ പ്രവേശിച്ചു. അവിടെ ഇരുന്നു കൊണ്ട് എന്നെ കുലുക്കി

💬 Comments

View all comments