0%

Chapter Title : എൻ്റെ കിളിക്കൂട് 7 [Dasan]

Author : Dasan Read All Parts 523

പെൺകൊച്ച് എഴുന്നേറ്റ് ബാത്ത്റൂമിൽ പോകാൻ കാത്തുകിടക്കുകയായിരിക്കും. നിൻറെ ഒരു ഉറക്കം. ആ പെൺകൊച്ചിന് ഒരുയിറക്ക് കട്ടൻ തിളപ്പിച്ചു കൊടുക്കാൻ........
ഇതും പറഞ്ഞ് അമ്മൂമ്മ അകത്തേക്ക് കയറി. കിളിയുടെ മുറിയിലേക്ക് ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് കയറിയത്. കിളിയപ്പോൾ പുതച്ചു കിടക്കുകയാണ്.
അമ്മൂമ്മ :- മോളെ.......
കിളിയെ വിളിക്കുകയാണ്. ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്ന പോലെ എഴുന്നേറ്റു.
ഉടനെ അമ്മൂമ്മ :- കിടന്ന പായ നിനക്ക് എടുത്തു കൊണ്ടു പോകാൻ പറ്റിയില്ലേടാ.
ഞാൻ പായ ചുരുട്ടി എടുത്തു കൊണ്ടുപോയി വെച്ചു. അപ്പോഴേക്കും കട്ടൻ തിളച്ചിരുന്നു. ഗ്ലാസുകളിൽ പകർന്ന് മധുരവും ഇട്ട് രണ്ടുപേർക്കും കൊടുത്തു. കിളിക്ക് കൊടുക്കുമ്പോൾ, അമ്മുമ്മ കാണാതെ എന്നെ കൊഞ്ഞനം കുത്തി കാണിച്ചു. ഞാൻ അവിടെ നിന്നും പോയി എൻറെ ചായയുമായി എൻറെ റൂമിലേക്ക് പോയി. ചായ അവിടെ മേശമേൽ വെച്ച് കട്ടിലിൽ കിടന്നു. കിളി തടഞ്ഞില്ലായിരുന്നുവെങ്കിൽ സംഭവിക്കുമായിരുന്ന കാര്യങ്ങൾ. വീണ്ടും എൻറെ മനസ്സ് വ്യാകുലപ്പെട്ടു. അമ്മുമ്മ വന്നതുകൊണ്ട് ഒന്നും പറയുവാനൊ കേൾക്കാനോ അവസരം കിട്ടിയില്ല. കിളി പതിയെ നടന്നു അടുക്കളയിൽ പാചകമൊക്കെ ചെയ്തുതുടങ്ങി. പാചകത്തിനുള്ള സാധനങ്ങൾ അമ്മൂമ്മ അടുപ്പിച്ചു കൊടുക്കും. സാധാരണരീതിയിൽ ദിവസം കടന്നു പോയി. അമ്മുമ്മയ്ക്ക് അന്ന് എങ്ങും പോകേണ്ടി ഇരുന്നില്ല. പരമാവധി കിളിയുടെ മുന്നിൽ ചെല്ലാതെ കഴിച്ചുകൂട്ടി. കിളി പലപ്പോഴും എന്നോട് സംസാരിക്കാൻ മുതിർന്നു, പക്ഷേ ഞാൻ അവസരങ്ങൾ സൃഷ്ടിച്ചില്ല. രാത്രിയിൽ 7:30യോടെ അടുപ്പിച്ച് ഞാൻ ഗേറ്റ് പൂട്ടാൻ പോയി. മഴ പൊടിയുന്നുണ്ടായിരുന്നു. ഞാൻ പുറത്തേക്ക് ഇറങ്ങുന്നത് കണ്ടു കിളി, ടിവി കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ എഴുന്നേറ്റ് അടുക്കളയിലൂടെ പുറത്ത് എൻറെ അടുത്ത് വന്നു.
കിളി :-

💬 Comments

View all comments