0%

Chapter Title : എൻ്റെ കിളിക്കൂട് 7 [Dasan]

Author : Dasan Read All Parts 521

എൻറെ നെഞ്ചിലേക്ക് പൂഴ്ത്തി പൂച്ചക്കുട്ടിയെ പോലെ കിടന്നു. ഇടത്തെ കാൽ എൻറെ മേലേക്ക് വെച്ചു. എന്നിട്ട് ചിണുങ്ങി.
കിളി:- ചെക്കൻ്റെ ഒരാഗ്രഹത്തിന് തടസ്സം നിന്നുവെന്നും പറഞ്ഞ് എന്നെ ഇതുവരെ കരയിക്കുകയായിരുന്നു.
ദൈവമേ, ഇപ്പോഴും എൻറെ മനസ്സിലേക്ക് കത്തി താഴ്ത്തുകയാണല്ലോ. ശരിയാണ്, ഞാൻ അതു തന്നെയാണ് ആഗ്രഹിച്ചതും. പക്ഷേ പിന്നീടുണ്ടായ കുറ്റബോധം, ഞാൻ അങ്ങനെ ചിന്തിച്ചല്ലൊ എന്നുള്ളതായിരുന്നു. അതുകൊണ്ടാണ് ഞാൻ നിർജീവമായി കിടന്നിരുന്നത്. അല്ലാതെ എന്നെ തടഞ്ഞു എന്നുള്ളതുകൊണ്ട് പിണങ്ങി കിടന്നതല്ല എന്ന് എങ്ങനെയാണ് പറഞ്ഞ് മനസ്സിലാക്കുക. ഞാൻ അങ്ങിനെ പറഞ്ഞാൽ " ഞാൻ തടഞ്ഞത് കൊണ്ടല്ലേ അതിന് വിഘ്നം വന്നത്. അല്ലെങ്കിൽ ഏട്ടൻ അത് തുടരുമായിരുന്നില്ലേ." ഇതുതന്നെയായിരിക്കും കിളിയുടെ മറുപടി. അതും ശരിയാണ്. ആ തടസം
കൊണ്ടുമാത്രമാണ് എനിക്ക് ഇങ്ങനെ ഒരു ചിന്ത ഉണ്ടാവാൻ കാരണം. തടസ്സം ഇല്ലായിരുന്നെങ്കിൽ........ ഏതു ഘട്ടംവരെ പോകുമായിരുന്നു. ഇങ്ങനെ ഓരോന്ന് ആലോചിച്ച് കിടന്നുറങ്ങിപ്പോയി.
അജയ........... അജയ........ എടാ അജയ എന്ന വിളി കേട്ട് ഞാൻ ഞെട്ടിയുണർന്നു. അമ്മൂമ്മ വന്ന് വിളിക്കുന്നതാണ്. ഇന്നും താമസിച്ചു. പെട്ടെന്ന് കിളിയെ വിളിച്ചെഴുന്നേൽപ്പിച്ചു. എൻറെ പായ എടുത്തുകൊണ്ടുവന്ന് വാതിൽക്കൽ വിരിച്ചു. കിടന്നു അതുപോലെ ഷീറ്റ് ചുളിവ് വരുത്തിയിട്ടു. ഞാൻ കിളിയെ നോക്കിയപ്പോൾ പാവാട ഉടുത്തു കഴിഞ്ഞിരുന്നു. ബ്ലൗസിന് ഹുക്കുകൾ ഇടുന്നു. അടുക്കളയിൽ ചെന്ന് കട്ടന് വെള്ളവും വെച്ച് കതക് തുറന്നു. ഗേറ്റിനടുത്ത് ചെന്നു തുറന്നു.
അമ്മൂമ്മ :- എത്ര നേരമായി വിളിക്കുന്നു. എന്തു ഉറക്കമാടാ....... നേരം വെളുത്തത് അറിഞ്ഞില്ലേ.
ഞാൻ:- വെളുപ്പിന് എഴുന്നേറ്റു. തണുപ്പ് ആയതുകൊണ്ട് ഒന്നുകൂടി കിടക്കാം എന്ന് കരുതി. പിന്നെ കിടന്നുറങ്ങിപ്പോയി.
അമ്മൂമ്മ:- ആ

💬 Comments

View all comments