0%

Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]

Author : Dasan Read All Parts 602

സൂചി വലിച്ചൂരി. മുറിവിൽ കൂടി രക്തം വീണ്ടും ഒഴുകാൻ തുടങ്ങി. ഞാൻ കൈ കട്ടിലിനു താഴെ തൂക്കിയിട്ടു കിടന്നു. എനിക്ക് കിളി നഷ്ടപ്പെടുന്ന കാര്യം ഓർത്തപ്പോൾ തന്നെ ജീവിതത്തോട് വെറുപ്പായി. വീണ്ടും ഇരുട്ട്, ആരൊക്കെയോ ഓടി വരുന്നതും ഒച്ച വെക്കുന്നതും കേട്ടു. താഴേക്ക് താഴേക്ക് ഞാൻ പതിച്ചു കൊണ്ടിരിക്കുന്നു. ഒരു ഗർത്തത്തിലേക്ക് വീഴുന്നതുപോലെ. പിന്നെ ശൂന്യം.

കണ്ണുതുറന്നു നോക്കുമ്പോൾ, ചുറ്റിനും ആൾക്കാർ. പ്രകാശനുണ്ട്, അമ്മുമ്മ, ചിറ്റപ്പൻ, അങ്ങനെ കുറച്ചു പേർ എന്നെ ചുറ്റും കൂടി നിൽക്കുന്നു.
പ്രകാശൻ :- നീ എന്തിനാ എന്നോട് പൊയ്ക്കോളാൻ പറഞ്ഞത്. എന്നിട്ട് ഈ കെട്ടൊക്കെ അഴിച്ചത് എന്തിന്? നിൻറെ വീട്ടിൽ ഇതുവരെ അറിയിച്ചിട്ടില്ല. നീ എന്തിനാണ് കെട്ട് അഴിച്ചത്?
ഞാൻ:- എൻറെ കയ്യിൽ ചോര കണ്ടപ്പോൾ അഴിച്ചു നോക്കിയതാ. കൈയിലൂടെ ചോര ഒഴുകുന്നു. അപ്പോൾ എന്താണെന്നറിയാൻ അഴിച്ചു നോക്കിയതാണ്. പിന്നെ എനിക്കൊന്നും ഓർമ്മയില്ല.
അമ്മൂമ്മ :- എന്തിനാണ് കമ്പ് വെട്ടാൻ പോയത്?
ഞാൻ ഒന്നും പറയാൻ നിന്നില്ല. രണ്ടുദിവസം കഴിഞ്ഞ് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോയി. അവിടെ ചെന്നപ്പോൾ അതാ നിൽക്കുന്നു ഭദ്രകാളി. ഈ ഭദ്രകാളി എന്താണ് ഇവിടെ? എന്നാലോചിച്ച് അപ്പോഴേക്കും
അമ്മൂമ്മ:- എനിക്കൊരു കൂട്ടിന് വേണ്ടി കൊണ്ട് വന്ന് നിർത്തിയതാണ്. രണ്ടു ദിവസം ഞാൻ ഒറ്റക്കായിരുന്നു. അതുകൊണ്ട് പ്രകാശൻ കൊണ്ടുവന്നു നിർത്തിയതാണ്. ഇനി നിന്നെ കൈയൊക്കെ റെഡിയായിട്ട് വിടാം എന്ന് പറഞ്ഞു.
ദൈവമേ എന്നെ കുത്തിക്കൊല്ലാൻ കൊണ്ടുവന്നതാണൊ?
ഏതായാലും ഈ കൈ കൊണ്ട് ചാകാൻ ആണ് വിധി. ഈ കൈ കൊണ്ട് ആവുമ്പോൾ സന്തോഷത്തോടെ മരിക്കുകയും ചെയ്യാം. ഞാൻ എൻറെ

💬 Comments

View all comments