Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]
പക്ഷേ കയ്യിൽ ആണ് കൊണ്ടത്. കിളി കണ്ടില്ലായിരുന്നു. ഞാൻ വാതിൽക്കൽ പോയിരുന്നു. മുറിവ് ശ്രദ്ധിച്ചില്ല. അല്ല നീ എപ്പോൾ വന്നു. അവിടെ കിളി മാത്രമല്ലേ ഉള്ളൂ. നീ പൊയ്ക്കോ ഞാൻ ഇവിടെ കിടന്നോളാം. എനിക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ല. ഇപ്പോൾ സമയം എന്തായി.
പ്രകാശൻ :- രാത്രി 9 മണി.
ഞാൻ:- ഇത്രയും സമയം ആയോ? നീ പൊയ്ക്കോ, നാളെ നിനക്ക് പണിക്ക് പോകേണ്ടതല്ലേ. അതുമല്ല ഇത് റൂം ആണല്ലോ. ഞാൻ സ്വസ്ഥമായി ഇവിടെ കിടന്നു കൊള്ളാം. എൻറെ കൈയിലല്ലെ മുറിവ്. നടക്കുന്നതിനു കുഴപ്പമൊന്നുമില്ല. നീ വേഗം വണ്ടി വിട്.
അവൻ എഴുന്നേറ്റു. "അമ്മുമ്മയോട് ഒന്നും പറഞ്ഞിട്ടില്ലല്ലോ, പറയണ്ട. ഹോസ്പിറ്റലിൽ ഫോൺ ഉണ്ടല്ലോ, വീട്ടിലെ ഫോൺ ശരിയായിട്ടുണ്ട് അവിടെ വിളിച്ച്, അജയൻ ഒരു കൂട്ടുകാരൻറെ വീട്ടിൽ പോയിരിക്കുകയാണ് രണ്ട് ദിവസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞേക്ക്" അവൻ ഓക്കെ പറഞ്ഞുപോയി. കിടന്നിട്ട് എനിക്ക് ഒരു സ്വസ്ഥതയും ഉണ്ടായില്ല. എന്ത് അപരാധം ചെയ്തിട്ടാണ് എന്നോട് ഇങ്ങനെ കാണിച്ചത്. ഇത്രയും ക്രൂരമായി ചെയ്യണമെങ്കിൽ അത്രയ്ക്കും എന്നെ വെറുക്കുന്നു. എനിക്ക് ആലോചിച്ചിട്ട് വിഷമവും സങ്കടവും വന്നു. കിളി എന്നെ വെറുത്തു എനിക്ക് നഷ്ടമാകുന്ന കാര്യം ഓർത്തപ്പോൾ തന്നെ ഇനി മുന്നോട്ടു പോകാൻ പറ്റില്ല. ഞാൻ പതിയെ എഴുന്നേറ്റു, എൻറെ കയ്യിൽ കിട്ടിയിരുന്നു തുണി അഴിച്ചു. മരുന്നും മറ്റും കുട്ടനും വച്ചിരുന്ന ഭാഗത്തുനിന്നും അത് നീക്കം ചെയ്തു. കയ്യിന് ബലം കൊടുത്തു രക്തം വരാൻ തുടങ്ങി. വീണ്ടും ബലം കൊടുത്തു രക്തം ശക്തിയിൽ ഒഴുകാൻ തുടങ്ങി. എൻറെ മറ്റേ കയ്യിൽ കുത്തിയിരുന്ന ട്രിപ്പിന്
💬 Comments
View all comments