0%

Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]

Author : Dasan Read All Parts 600

കൊണ്ട് കുത്തും.
കറിക്ക് അരിഞ്ഞോണ്ടിരുന്ന കത്തി എൻറെ നേരെ കാണിച്ചുകൊണ്ട് അലറി.
ഞാൻ :- കുത്തുന്നെങ്കിൽ കുത്ത്. മരിക്കാൻ എനിക്ക് പേടിയില്ല. ഇ കൈകൊണ്ട് ആവുമ്പോൾ എനിക്ക് സന്തോഷമേയുള്ളൂ.
കത്തിയെടുത്ത് എന്നെ അകറ്റാൻ വീശി. ഞാൻ മാറിയില്ല കത്തി എൻറെ കൈത്തണ്ടയിൽ കൊണ്ടു, വലതു കൈപ്പത്തിക്ക് തൊട്ടു മുകളിലായി. അപ്പോൾ തന്നെ രക്തം ചീറ്റി. ഞാൻ അങ്ങനെ തന്നെ നിന്നു. രക്തം ഒഴുകി താഴെവീണു. ഞാൻ അനങ്ങിയില്ല. മുറിവ് കണ്ടതായിപ്പോലും ഞാൻ നടിച്ചില്ല. പക്ഷേ ഞാൻ ഒരു വാക്കു പറഞ്ഞു.
ഞാൻ:- എന്നെ വേണ്ടെങ്കിൽ വേണ്ട........ പക്ഷേ എനിക്ക് നീ, ഒരാൾ മാത്രമേ ഉണ്ടാവൂ. അതുകൊണ്ട് എനിക്ക് ഈ മുറിവ് നിനക്കുള്ള രക്ത അഭിഷേകം ആയി ഇരിക്കട്ടെ.
ഇതു പറഞ്ഞ് ഞാൻ അപ്പുറത്തേക്ക് പോയി. പോകുന്ന വഴി മുഴുവൻ ചോര ഒഴുകിക്കൊണ്ടിരുന്നു. ഞാൻ മുൻവശത്ത് പോയിരുന്നു മണ്ണിലേക്ക് കൈകാണിച്ചു. ഇപ്പോൾ രക്തം മുഴുവൻ മണ്ണിലേക്ക് ഒഴുകുകയാണ്. ഞാൻ അവിടെ വന്നിരുന്നിട്ടും കിളി വന്നില്ല. എന്നോട് ഇത്രയും ദേഷ്യം തോന്നാൻ കാരണം എന്തോന്നു ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ എൻറെ കണ്ണിലേക്ക് ഇരുട്ട് കയറുന്നത് പോലെ തോന്നി. എൻറെ കണ്ണുകൾ മേലേക്ക് മറിഞ്ഞു പോകുന്നതു പോലെയും തോന്നി. പിന്നെ സർവ്വത്ര ഇരുട്ട്.

എനിക്ക് ബോധം വരുമ്പോൾ ആശുപത്രിക്കിടക്കയിൽ. പ്രകാശൻ എൻറെ അടുത്ത് ഇരിപ്പുണ്ട്.
പ്രകാശൻ :- എന്തു പറ്റിയതാണ്? കിളി പറഞ്ഞത് എന്താണ് പറ്റിയത് എന്ന് കണ്ടില്ലെന്നാണ്.
ഞാൻ ഓർക്കുകയായിരുന്നു. എന്തു പറ്റിയതാണ് എന്ന് കണ്ടില്ലെന്നു. അത്രയും ദ്വേഷ്യം.
ഞാൻ :- ഞാനൊരു കമ്പു വെട്ടിയതാണ്.

💬 Comments

View all comments