0%

Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]

Author : Dasan Read All Parts 599

ചെല്ലുമ്പോൾ പ്രദീപിൻ്റെ ഭാര്യയുടെ ഇളയച്ഛൻ മരിച്ചിട്ട്, കിളിയും പ്രകാശനി ഒഴിച്ചുള്ളവർ അവിടേക്ക് പോയിരിക്കുന്നു. ഞാനവിടെ ചെന്നപ്പോൾ പ്രകാശൻ എന്നോട് " ഇവിടെ കുറച്ചു നേരം ഇരിക്ക്. ഞാനിപ്പോൾ വരാം.......... ഇവിടെ ആരും ഇല്ലാത്തതുകൊണ്ട് ഞാനിവിടെ പെട്ടിരിക്കുകയായിരുന്നു. ഇപ്പോൾ സമയം പതിനൊന്നര. ഞാൻ പോയിട്ട് ഒരു മണിയോടെ ഒപ്പിച്ചു വരാം. അവർ വരുമ്പോഴേക്കും അഞ്ചു മണിയെങ്കിലും കഴിയും. എനിക്ക് കുറച്ചു പണിയുണ്ട്. അതു കഴിഞ്ഞു വന്നിട്ട് നമുക്ക് രണ്ടുപേർക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം. പിന്നെ നിനക്ക് ജോലി കിട്ടാൻ പോകുന്നതിൻ്റെ ചെലവുണ്ടട്ടോ.
ഇത് പറഞ്ഞ് പ്രകാശൻ എൻറെ സൈക്കിളും ആയിപോയി. ഞാൻ കുറച്ചുനേരം വാതിൽക്കൽ ഇരുന്നു. കിളിയെ കാണാത്തതിനാൽ അകത്തേക്ക് കടന്നു. അടുക്കളയിൽ തകൃതിയായ പണിയിലാണ് കിളി. എന്നെ കണ്ടപ്പോൾ തലവെട്ടിച്ച് അവിടെ ഇരുന്നു. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ എഴുന്നേറ്റ് പോകാൻ ശ്രമിച്ചു. ഞാൻ തോളിൽ കയറി പിടിച്ചു. എൻറെ കൈ ഒറ്റ തട്ട്. രണ്ടു കൈകൾ കൊണ്ടും ഇരു തോളുകളിലും പിടിച്ചുനിർത്തി. എൻറെ മുഖത്തേക്ക് നോക്കുന്നില്ല.
കിളി:- എന്നെ വിടാൻ, ഞാൻ ഉച്ചത്തിൽ കരയും. എനിക്ക് നിങ്ങളെ വെറുപ്പാണ്. നിങ്ങൾ എൻറെ ദേഹത്ത് തൊട്ടുപോകരുത്.
ഞാനത് വകവെക്കാതെ കിളിയേ പിടിച്ചുനിർത്തി.
ഞാൻ:- കരയുന്നെങ്കിൽ കരഞ്ഞൊ, ആളുകൾ കൂടട്ടെ എന്നെ തല്ലി കൊല്ലുന്നെങ്കിൽ കൊല്ലട്ടെ. എനിക്കു മരിക്കുന്നതിൽ സന്തോഷമേയുള്ളൂ. എന്നോട് ഈ കാണിക്കുന്ന പ്രവർത്തികൾ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ഇതിലും ഭേദം മരിക്കുന്നതാണ്, അതും മോളുടെ പേരുപറഞ്ഞ് ആവുമ്പോൾ കൂടുതൽ സന്തോഷം.
കിളി :- എന്നെ വിടെടാ പട്ടി, നീ എൻറെ ആരാടാ........ എന്നെ വിട്ടില്ലെങ്കിൽ ഈ കത്തി

💬 Comments

View all comments