Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]
മോൾക്ക് ഇ തറയിൽ കിടക്കുന്നതിനു ബുദ്ധിമുട്ടുണ്ടോ? എൻറെ കാലിന് വയ്യാത്തതുകൊണ്ട, അല്ലെങ്കിൽ ഞാൻ കിടന്നേനെ.
ഉറങ്ങിയാൽ ഒട്ടും ബോധമില്ലാത്ത ഈ ആൾ വന്നു കിടന്നാൽ എൻറെ കാര്യം തഥൈവ. ഭദ്രകാളി ഒന്നും മിണ്ടുന്നില്ല. എന്നെ നോക്കുന്നു പോലുമില്ല. ഇങ്ങനെ ഒരാൾ ഇവിടെ കിടന്നിട്ട് എന്ത് കാര്യം. അതുമല്ല കഴിഞ്ഞ ദിവസമാണ് കത്തി വീശി എൻറെ കൈ മുറിച്ചത്. ചോര മുഴുവൻ ഒലിച്ചു പോയിട്ടും കല്ലുപോലെ നിന്നു. അങ്ങനെ ഒരാൾ ഇവിടെ കിടന്നാൽ എൻറെ നെഞ്ചത്ത് കത്തി കുത്തി കയറ്റില്ലെന്ന് എന്താണ് ഉറപ്പ്. അമ്മയോട് ഈ വക കാര്യങ്ങൾ ഒന്നും പറയാൻ പറ്റില്ലല്ലോ. ഞാൻ മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു ശ്രമിച്ചപ്പോൾ
അമ്മൂമ്മ :- വാതിൽ അടക്കേണ്ട തുറന്നു കിടക്കട്ടെ, മോള് ഈ വാതിൽക്കൽ കിടന്നൊ.
ഞാൻ :- വേണ്ട ആ സെറ്റിയിൽ കിടന്നാൽ മതി. എനിക്ക് കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞില്ലേ.
അമ്മുമ്മ :- ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി. അതെ കൊച്ച് ഈ വാതിൽക്കൽ കിടന്നോളും. ഇല്ല മോളെ?
ഞാൻ ഇവിടെ വന്നിട്ട് ഭദ്രകാളിയുടെ ഒരു ശബ്ദം പോലും കേട്ടിട്ടില്ല. ഇപ്പോഴും അതുതന്നെ മിണ്ടുന്നില്ല. എന്നോട് ദേഷ്യം ഉണ്ടായിരിക്കാം, പക്ഷേ എനിക്ക് ഈ ഭദ്രകാളി താഴെ കിടക്കുന്നതിൽ വിഷമം ഉണ്ടായിരുന്നു. കയ്യിൽ സ്റ്റിച്ച് ചെയ്ത ഭാഗം വിങ്ങുകയാണ്. ഇന്ന് ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല. ഡോക്ടർ പറഞ്ഞ മരുന്നുകൾ ഒക്കെ എടുത്തു കഴിച്ചു. വേദന കുറയുന്നെങ്കിൽ കുറയട്ടെ. നാല് സ്റ്റിച്ച് ഇട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. എന്തായാലും കൊള്ളാം. ആൾ പായ് എടുത്തുകൊണ്ടുവന്ന് വാതിൽക്കൽ വിരിച്ചു കിടന്നു. അടുക്കളയിലെ
💬 Comments
View all comments