0%

Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]

Author : Dasan Read All Parts 606

ലൈറ്റ് ഒഴിച്ച് ബാക്കി എല്ലാ ലൈറ്റുകളും ഓഫ് ചെയ്തു. കുറച്ചുകഴിഞ്ഞ് അമ്മുമ്മയുടെ മുറിയിൽ നിന്നും പതിവ് ശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ ദിവസവും ശബ്ദം കൂടിക്കൂടി വരുന്നത് പോലെ തോന്നുന്നു. ആളും ഉറങ്ങിയെന്നു തോന്നുന്നു. ഈ ഭദ്രകാളി എത്ര സുന്ദരമായാണ് കിടന്നുറങ്ങുന്നത്. പക്ഷേ എനിക്ക് കൈയുടെ വേദനയേക്കാൾ കൂടുതൽ മനസ്സിലെ വേദന കൊണ്ട് ഉറക്കം വന്നില്ല. ഒരു നാല് ദിവസത്തെ പോക്ക് കൊണ്ട് ഇങ്ങനെ സംഭവിച്ചെങ്കിൽ....... അവൻറെ കയ്യിൽ ഒരുപാട് പൈസ ഉണ്ട്. അവനെ റിയൽ എസ്റ്റേറ്റും വണ്ടി കച്ചവടവും പിന്നെ എന്തൊക്കെയോ പരിപാടി ഉണ്ട്. രണ്ട് കാർ രണ്ട് ബൈക്ക്, കയ്യിലും കഴുത്തിലും ചങ്ങലയുടെ വലിപ്പമുള്ള സ്വർണ്ണ ചെയിൻ. അവരെ കൊണ്ടുപോയതും കൊണ്ടുവന്ന ആക്കിയതും അവൻറെ വണ്ടിയിലാണ് തോന്നുന്നു. ഇതൊക്കെ കണ്ടാൽ ഏതു പെണ്ണാണ് മയങ്ങി വീഴാത്തത്. നമ്മളിവിടെ ഒരു സൈക്കിളും ചവിട്ടി നടക്കുന്നു. അങ്ങനെയുള്ള എന്നെയോ, ആഡംബരത്തിൽ ജീവിക്കുന്ന അവനെയോ ഒരുവൾ സ്വീകരിക്കുക. ഏതായാലും ഒഴിഞ്ഞുമാറി കൊടുക്കുക, ഈ ഭദ്രകാളി സുഖത്തിലും സന്തോഷത്തിലും ജീവിക്കട്ടെ. അത് കാണുന്നതല്ലേ സന്തോഷം. ഇങ്ങനെ ആലോചിച്ചപ്പോൾ മനസിൻറെ ഭാരം കുറഞ്ഞു. അപ്പോൾ കയ്യിലെ വേദന കൂടി. എന്തു പറയാൻ ഉറക്കം നഷ്ടപ്പെട്ടു. കിടന്നപ്പോൾ വേദന കൂടുന്നത് പോലെ തോന്നി. അതുകൊണ്ട് ലൈറ്റിടാതെ ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു. ലൈറ്റ് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവേണ്ട ല്ലോ എന്ന് കരുതിയാണ്. ഞാൻ ചുവരിൽ ചാരിയിരുന്നു. കൈ പൊക്കി വെക്കുമ്പോൾ വേദന കുറവുണ്ട്. അങ്ങനെ കൈ ഞാൻ തലക്ക് മുകളിൽ കയറ്റി വെച്ച് ഇരുന്നു. അങ്ങനെ ഇരുന്ന് ഞാൻ ചിന്തിച്ചു. നാളെ എന്തായാലും

💬 Comments

View all comments