0%

Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]

Author : Dasan Read All Parts 607

കിളിയോട് മര്യാദയ്ക്ക് സംസാരിച്ചു ഒഴിവാക്കണം. വഴക്കൊന്നും ഇല്ല എന്ന് ബോധ്യപ്പെടുത്തണം. എത്രയും പെട്ടെന്ന് ഈ നാട് വിടണം. അതിന് അപ്പോൾ മെൻറ് ഓർഡർ വരണം. ഹെഡ് ക്വാർട്ടേഴ്സ് വേക്കൻസി ആയതിനാൽ, തിരുവനന്തപുരത്ത് എവിടെയെങ്കിലും ആയിരിക്കും പോസ്റ്റിംഗ്. അവിടെത്തന്നെ കൂടാം. ഇങ്ങനെയൊക്കെ ആലോചിച്ച് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. മറിഞ്ഞുവീണ് കൈകുത്തിയപ്പോഴാണ് വീണ്ടും ഉണർന്നത്. ആ മുറിഞ്ഞ കൈ തന്നെ ബെഡിൽ കുത്തി."അയ്യോ" എന്ന ശബ്ദം പുറത്തേക്കു വരുന്നതിനുമുമ്പ് കടിച്ചമർത്തി. എന്നിട്ടും 'ആ' എന്ന് ശബ്ദിക്കേണ്ടിവന്നു. വീണ്ടും വേദന. സമയം നോക്കണമെങ്കിൽ വാതുക്കൽ കിടക്കുന്ന ആളെ കവർ ചെയ്തു പോണം. അത് ആളിന് ഒരു ബുദ്ധിമുട്ടാകും, അതുവേണ്ട. ഞാൻ വാതിൽക്കലേക്ക് നോക്കിയപ്പോൾ അടുക്കളയിൽ നിന്നും വരുന്ന വെളിച്ചത്തിൽ പായയിൽ കിടക്കുന്ന ആൾ അനങ്ങുന്നത് കണ്ടു. ഇനിയെങ്ങാനും എൻറെ വായിൽ നിന്നും വന്ന ആ ശബ്ദംകൊണ്ട് എഴുന്നേറ്റത് ആണോ എന്തോ. ആൾ എന്നെ നോക്കുന്നുണ്ട്. അതുകൊണ്ട് ഞാൻ പതിയെ തലയിണയിലേക്ക് ചെരിഞ്ഞു. ഞാൻ എഴുന്നേറ്റ് ഇരുന്ന് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകേണ്ടല്ലോ എന്ന് കരുതി. വീണ്ടും വേദന കൂടി, അതും സഹിച്ച് അങ്ങനെ കിടന്നു. വേദനകൊണ്ട് തീരെ നിവൃത്തിയില്ലാതെ വന്നപ്പോൾ കുറച്ചുനേരം കഴിഞ്ഞ് എഴുന്നേറ്റിരുന്നു. വീണ്ടും വാതിൽക്കലേക്ക് കണ്ണു പോയി. രണ്ടു ഉണ്ടക്കണ്ണുകൾ ഇങ്ങോട്ട് നോക്കുന്നു. എന്തിനാണാവോ ഇങ്ങോട്ട് നോക്കുന്നത്, പല അതിക്രമവും ചെയ്യാനാവും. ഞാൻ കൈ തലയിലും വെച്ച് ചുവരിൽ ചാരി ഇരുന്നു. രാത്രി ആകുമ്പോൾ വേദനകൾ കൂടും എന്ന് പറയുന്നത് ശരിയാണ്. എങ്ങനെ നേരം വെളുപ്പിച്ചു എടുക്കുമെന്ന് ചിന്തിച്ചു. സമയം ഒച്ച് ഇഴയുന്നത് പോലെയാണ് നീങ്ങുന്നത്. സമയം നോക്കാനും

💬 Comments

View all comments