Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]
വയ്യ, കാരണം അടുത്തേക്ക് ചെന്നാൽ കത്തിയെടുത്ത് വെച്ചിട്ടുണ്ടെങ്കിൽ. വാതിൽക്കൽ കിടക്കുന്ന ആളെ കടന്ന് പോയിട്ട് വേണം ക്ലോക്കിൽ സമയം നോക്കാൻ. ആള് കരയുന്നുണ്ടോ എന്നൊരു സംശയം. എങ്ങനെ നോക്കും, അന്ന് എൻറെ നേരെ സീറ്റ് പുലിയെ പോലെ ചീറി വന്ന് കത്തി വീശി ആളാണ്. ഞാൻ അടുത്തേക്കെങ്ങാൻ ചെന്നാൽ ഉപദ്രവിക്കാൻ വരുന്നത് ആണെന്ന് കരുതി എന്തെങ്കിലും കടുംകൈ ചെയ്താലോ. അതുകൊണ്ട് ഞാൻ നോക്കി ഇരുന്നു. ഇടക്ക് കണ്ണുകൾ തുറക്കുന്നതും വിതുമ്പി വിതുമ്പി കരയുന്നതിൻറെ ചലനങ്ങളും മനസ്സിലാകുന്നുണ്ടായിരുന്നു. എന്തിനാണാവോ കരയുന്നത്, ഇവിടെ വന്ന് പെട്ടു പോയതുകൊണ്ടുള്ള വിഷമം കൊണ്ടാണോ? എന്തായാലും നാളെ എല്ലാം പറഞ്ഞ ശരിയാക്കണം. ഞാൻ കാരണം ഒരു ബുദ്ധിമുട്ടുണ്ടാവേണ്ട. ഇങ്ങനെയൊക്കെ വിചാരിച്ച് ഇരുന്നു മയങ്ങി. ഉണർന്നപ്പോൾ പെടലി വേദന, ഇരുന്നു ഉറങ്ങിയത് കൊണ്ടാവാം. നേരം നല്ലതുപോലെ വെട്ടംവെച്ചു. വാതിൽക്കൽ ആളില്ല, പായയും ഇല്ല. ബാത്റൂമിൽ ഫ്ലഷ് ചെയ്യുന്ന ഒച്ച കേട്ടു. വാതിൽ തുറന്ന് വന്ന് എന്നെ ഒന്നു നോക്കിയിട്ട് മുറിക്ക് പുറത്തേക്ക് പോയി. ഞാൻ പതിയെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ നിർവഹിച്ചു. അപ്പുറത്ത് അമ്മുമ്മയുടെ ശബ്ദം കേട്ടു.
അമ്മൂമ്മ :- അവനെ കട്ടൻചായ ഒന്നും കൊടുക്കേണ്ട, മോള് പോയതോടുകൂടി അവൻ കട്ടൻ ചോദിക്കാറില്ല. അവൻറെ എല്ലാ രീതികളും മാറി, ഭക്ഷണം തന്നെ വളരെ കുറച്ചു. എനിക്കും അവനും കുറേ ദിവസം ഭയങ്കര വിഷമം ആയിരുന്നു. കുറച്ചുദിവസം അവൻ ഭക്ഷണം തന്നെ മര്യാദക്ക് കഴിച്ചിരുന്നില്ല.
നേരം വെളുത്തപ്പോൾ കയ്യിലെ വേദനക്ക് നല്ല കുറവുണ്ട്. എഴുന്നേറ്റ് കുറച്ചു നടന്നപ്പോൾ തലക്ക് ഭയങ്കര ഭാരം പോലെ തോന്നി. ക്ഷീണം, കയ്യും കാലും
💬 Comments
View all comments