Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]
തളരുന്നത് പോലെ. രക്തം ഒരുപാട് പോയതാണല്ലോ അതിൻറെതായിരിക്കും. പെട്ടെന്നുതന്നെ ഞാൻ മുറിയിൽ കയറി ബെഡിൽ കിടന്നു. മൊത്തം കിടന്ന് കറങ്ങുന്നതുപോലെ. പിന്നെ ഒന്നും ഓർമ്മയില്ല.
മുഖത്ത് വെള്ളം വീണപ്പോഴാണ് കണ്ണുതുറന്നത്. അമ്മൂമ്മയും കിളിയും അടുത്ത് നിൽപ്പുണ്ട്. അമ്മുമ്മയാണ് മുഖത്ത് വെള്ളം തളിച്ചത്.
അമ്മുമ്മ :- എന്തുപറ്റി മോനെ, നീ പിച്ചും പേയും പറയുന്നതുപോലെ കേട്ടു. നീ പോവുകയാണെന്നോ ശല്യപ്പെടുത്തുകയില്ല എന്നോ അങ്ങനെ എന്തൊക്കെയോ പറയുന്നതുപോലെ തോന്നി. നിന്നെ ചായ കുടിക്കാൻ വിളിക്കാൻ വന്നപ്പോഴാണ്, ഇങ്ങനെ കിടക്കുന്നത് കണ്ടത്. വിളിച്ചിട്ട് അനങ്ങുന്നില്ല. ഞാൻ പേടിച്ചുപോയി, ഈ പെൺകൊച്ചിനെ പോയി വിളിച്ചുകൊണ്ടുവന്നു.
ഞാൻ ഒന്നും പറയാതെ കണ്ണടച്ചുകിടന്നു.
അമ്മുമ്മ :- നിൻറെ ചായ അവിടെ ടേബിളിൽ എടുത്തു വച്ചിട്ടുണ്ട്. അവിടേക്ക് പോകാൻ പറ്റുമോ അല്ലെങ്കിൽ ഇങ്ങോട്ട് കൊണ്ടുവരണൊ?
ഞാൻ:- വേണ്ട ഞാൻ അങ്ങോട്ട് പൊയ്ക്കോളാം.
എന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റു. പെട്ടെന്ന് വേച്ചു പോയി, വീഴാതിരിക്കാൻ കട്ടിലിൽ കയറി പിടിച്ചു.
അമ്മുമ്മ :- മോൻ അടക്കാൻ പറ്റുന്നില്ലെങ്കിൽ ഇങ്ങോട്ടു കൊണ്ടു വരാം.
ഞാൻ :- വേണ്ട ഞാൻ അങ്ങോട്ട് പോയി കുടിച്ചോളാം. ഒന്നു പതിയെ നടക്കുന്നത് നല്ലതാണ്.
അമ്മുമ്മ :- മോളെ, ഒന്ന് പിടിച്ചു അവനെ. എനിക്ക് കാലിന് വയ്യാത്തതുകൊണ്ട.
ഞാൻ:- വേണ്ട, ഞാൻ പതിയെ നടന്നു കൊള്ളാം.
കിളി പിടിക്കാൻ വന്നതാണ്, ഇതു കേട്ടതോടെ പിന്മാറി. ഞാൻ പതിയെ ഭിത്തിയിൽ പിടിച്ച് നടന്നു. ശരീരം കിലുകിലെ പറക്കുന്നതു പോലെ തോന്നി. എന്നിട്ടും അറിയിക്കാതെ ഞാൻ പതിയെ നടന്നു. കാലുകൾ കുഴയുന്നതുപോലെ, കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ. എന്നിട്ടും നടന്ന്
💬 Comments
View all comments