Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]
ടേബിളിന് അരികിലെത്തി. പെട്ടെന്ന് കസേരയിലെക്കിരുന്നു, അല്ലെങ്കിൽ വീണു പോയേനെ. തലകുമ്പിട്ട് ടേബിളിൽ കുറച്ചുനേരം ഇരുന്നു. നല്ല ക്ഷീണമുണ്ട്, ബ്ലഡിൻ്റെ കുറവ് ശരിക്കും അനുഭവപ്പെടുന്നു.നോർമൽ ആകാൻ കുറച്ചു ദിവസം എടുക്കും ആയിരിക്കും. കുറച്ചു നേരം ആ ഇരുപ്പ് ഇരുന്നതിനു ശേഷം ശേഷം, പതിയെ തലപൊക്കി. തല എന്നിട്ടും നേരെ നിൽക്കുന്നില്ല. ടേബിളിൽ ഇരുന്നിരുന്ന ചായ മാത്രം എടുത്തു കുടിച്ചു. പെട്ടെന്ന് എനിക്ക് ഓക്കാനം വരുന്നതുപോലെ തോന്നി. ഞാൻ എഴുന്നേറ്റു ഒരു കണക്കിന് ബാത്റൂമിൽ എത്തി. ക്ലോസ്സെറ്റിലേക്ക് ഓക്കാനിക്കുകയും മറിഞ്ഞുവീഴുകയും ഒപ്പം കഴിഞ്ഞു. താഴെ വീഴാതെ ഷവറിൻ്റെ വാൾവിൽ പിടിച്ചു. ഒരു കൈ എന്നെ പിടിച്ചപ്പോൾ
ഞാൻ :- എന്നെ പിടിക്കല്ലേ, ഞാനൊന്ന് മുഖം കഴുകട്ടെ.
എന്നുപറഞ്ഞ് വാതിൽ ചാരി.
അമ്മൂമ്മ:- മോനെ വാതൽ അടക്കണ്ട.
അത് കേൾക്കാതെ ഞാൻ വാതിൽ ചാരി. എന്നിട്ട് ക്ലോസറ്റിലെ സൈഡിലുണ്ടായിരുന്നതും ബാത്റൂമിലെ താഴെ ഉണ്ടായിരുന്നതും ബക്കറ്റിൽ വെള്ളമെടുത്ത് കപ്പ ഉപയോഗിച്ച് കഴുകി കളഞ്ഞു. എന്നിട്ട് ഫ്ലഷ് ചെയ്ത് വാഷ്ബേസിനിൽ മുഖവും കഴുകി പുറത്തേക്കു വന്നു. രണ്ടുപേരും വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു. ഞാൻ പതിയെ നടന്ന് കട്ടിലിൽ കയറി കിടന്നു. ഇന്ന് പ്രശ്നങ്ങൾ ഒക്കെ പറഞ്ഞ് തീർത്ത്, കിളിയേ സ്വന്തമാക്കണം എന്ന് വിചാരിച്ചതാണ്. അതിന് ഇന്ന് കഴിയുമെന്നു തോന്നുന്നില്ല. കുറച്ചു കഴിയട്ടെ ചിലപ്പോൾ ക്ഷീണമൊക്കെ മാറുമായിരിക്കും. ആശുപത്രിയിൽ നിന്ന് ചെയ്ത മരുന്നിൻറെ പവർ തീർന്നപ്പോൾ ശരീരത്തിന് പിടിച്ചുനിൽക്കാൻ പറ്റാതായി. എന്തായാലും കിളിക്ക് ഒരു സ്വസ്ഥത കൊടുക്കണം. ഞാനായിട്ട് വിഷമം ഉണ്ടാക്കണ്ട. കിളിയുടെ ഇഷ്ടത്തിന് ഒരു തടസ്സമായി നിൽക്കാൻ പാടില്ല. ഞാൻ ഒരു തടസ്സമായി നിന്നാലോ എന്ന്
💬 Comments
View all comments