0%

Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]

Author : Dasan Read All Parts 615

കരുതി ആയിരിക്കും, ആ കത്തി പ്രയോഗം നടത്തിയത്. അന്നേരം ഞാൻ പറഞ്ഞ വാക്കുകൾ ഇത്തിരി കടന്നു പോയിരുന്നു. അതുമല്ല ഇങ്ങനെ ഒരു സീൻ ഉണ്ടാകാൻ പാടില്ലായിരുന്നു. എല്ലാം പറഞ്ഞു തീർക്കണം. ഞാൻ അന്ന് ആ രാത്രി ചെയ്തത് വലിയൊരു അപരാധമാണ്. പിന്നെ എന്നെ സ്വാർത്ഥതക്ക് വേണ്ടി ആളെ സ്വന്തമാക്കണം എന്ന് ചിന്തിക്കുന്നത് തന്നെv ശരിയല്ല. നല്ല രീതിയിൽ പറഞ്ഞു പിരിയാം. ഈ ഭദ്രകാളിക്ക് നല്ലൊരു ജീവിതം കിട്ടുമെങ്കിൽ അതല്ലേ എനിക്കും സന്തോഷം. ഞാൻ ചെയ്ത അപരാധത്തിന് ഇങ്ങിനെയെങ്കിലും പ്രായശ്ചിത്തം ആകുമെങ്കിൽ....... അത് ചെയ്തു കൊടുക്കണം. ഞാൻ നോക്കുമ്പോൾ രണ്ടുപേരും എന്നെ നോക്കി കൊണ്ടിരിക്കുന്നു.
ഞാൻ:- എനിക്ക് കുഴപ്പം ഒന്നും ഇല്ല അമ്മുമ്മെ, കുറച്ചുനേരം കിടന്നാൽ ശരിയാകുമായിരിക്കും. നിങ്ങൾ പൊയ്ക്കോളൂ.
ഇതും പറഞ്ഞ് അവർക്ക് പുറംതിരിഞ്ഞ് ചുവരിലേക്ക് നോക്കി ചരിഞ്ഞു കിടന്നു.
അമ്മൂമ്മ :- മോനെ, എന്തെങ്കിലും കഴിച്ചിട്ട് കിടക്ക്. മരുന്നു കഴിക്കേണ്ടതല്ലേ? അല്ലെങ്കിൽ കുറച്ചു കഞ്ഞി ശരിയാക്കിത്തരാം.
തിരിഞ്ഞു നോക്കാതെ
ഞാൻ:- ശരി, കഞ്ഞി റെഡി ആകുമ്പോൾ വിളിക്ക്.
മുറിയിൽനിന്നും പോകുന്ന ശബ്ദം കേട്ടു. രാത്രിയിൽ ശരിക്കും ഉറങ്ങാത്തത് കൊണ്ട് എപ്പോഴോ എൻറെ കണ്ണുകൾ അടഞ്ഞു പോയി. അമ്മുമ്മ വിളിച്ചപ്പോഴാണ് കണ്ണുതുറന്നത്. ക്ഷീണം കൊണ്ട് കണ്ണുതുറയുന്നുണ്ടായിരുന്നില്ല. കഞ്ഞിയുടെ മുമ്പിൽ ഇരിക്കുമ്പോഴും തല നേരെ നിൽക്കുന്നുണ്ടായിരുന്നില്ല. എങ്ങനെയോ രണ്ടുമൂന്നു സ്പൂൺ കഞ്ഞി ഉള്ളിലാക്കി. വീണ്ടും ഓക്കാനിക്കാൻ മുട്ടിയപ്പോൾ എഴുന്നേറ്റു റൂമിലേക്ക് പോയി കട്ടിലിൽ കിടന്നു. മൂക്കും വായും അടച്ചു കമിഴ്ന്നു കിടന്നു. എൻറെ മനസ്സിൽ മരണം അടുത്തടുത്ത് വരുന്നത് പോലെ തോന്നി. ഒന്നും കഴിക്കാൻ തോന്നുന്നില്ല. എഴുന്നേറ്റ് നടക്കാൻ

💬 Comments

View all comments