0%

Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]

Author : Dasan Read All Parts 592

എന്നു പറയുന്നു.
ഇതു കേട്ടതോടെ എൻറെ നെഞ്ച് ഇടറി. കാരണം ആ ഷിബുവിൻ്റെ വീട്ടിലേക്കാണ് കിളി പോയിരിക്കുന്നത്. ഞാനവിടെ നിന്നും പെട്ടെന്ന് യാത്ര പറഞ്ഞു ഇറങ്ങി എൻറെ മനസ്സ് കലുഷിതമായിരുന്നു. വീട്ടിലെത്തുമ്പോൾ ഉസ്മാൻ ഒരു പോസ്റ്റ് അമ്മൂമ്മയുടെ കയ്യിൽ കൊടുത്തിട്ടുണ്ടായിരുന്നു. തുറന്നുനോക്കിയപ്പോൾ സന്തോഷം അടക്കാനായില്ല. എങ്കിലും ഉള്ളിലെ വിഷമം എനിക്ക് സഹിക്കാൻ കഴിയുന്നില്ല. പോസ്റ്റ് മറ്റൊന്നുമായിരുന്നില്ല. റവന്യൂ വകുപ്പിൽ എൽ ഡി സി ആയി അഡ്വൈസ് ചെയ്തുകൊണ്ടുള്ള പേപ്പർ ആയിരുന്നു. ഹെഡ്ക്വാർട്ടേഴ്സ് വേക്കൻസി ആണ്. ഞാനപ്പോൾ ഇവിടെ കിളി ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു പോയി. ആശിക്കാനല്ലേ പറ്റൂ കിളിയിപ്പോൾ മറ്റൊരു സ്ഥലത്താണ്. അവനാണെങ്കിൽ അറു പോക്കിരിയും. ഞാൻ ദിവസങ്ങൾ എണ്ണാൻ തുടങ്ങി. രണ്ടു കാര്യങ്ങൾക്കും. ഒന്ന് എൻറെ ജോലി മറ്റൊന്ന് കിളി വരുന്നതിനും. രണ്ടു ദിവസം ഒരുകണക്കിന് കഴിച്ചുകൂട്ടി. മൂന്നാം ദിവസം കിളി യുടെ വീട് ലക്ഷ്യമാക്കി പോയി. അവിടെ ചെന്നപ്പോൾ കിളിയുടെ അമ്മ മാത്രം ഉണ്ടായിരുന്നു. ഞാൻ അവിടെ കുറച്ചു നേരം കഴിച്ചുകൂട്ടി അമ്മയോട് കിളിയെ ചോദിച്ചപ്പോൾ
അമ്മ:- അവിടെ ഉത്സവമോ എന്തോ പറഞ്ഞ രണ്ടു ദിവസം കൂടി നിൽക്കട്ടെ എന്ന് പ്രദീപ് പറയുന്നുണ്ടായിരുന്നു.
ദൈവമേ പിന്നെയും, എനിക്ക് ആകെ ഭ്രാന്ത് എടുക്കുന്നതു പോലെ ആയി. ഈ പറയുന്ന വീടാണെങ്കിൽ മലപ്പുറത്തെയും തൃശ്ശൂർ ജില്ലയുടെയും ബോർഡറിൽ എവിടെയൊയാണ്. അന്ന് കല്യാണത്തിന് പോയത് അല്ലാതെ പിന്നീട് ഞാൻ അവിടെ പോയിട്ടില്ല. അതുകൊണ്ട് വീട് എവിടെയാണെന്ന് അറിയില്ല. അല്ലെങ്കിൽ ഒന്നു പോയി നോക്കാമായിരുന്നു. ഞാൻ തിരിച്ചു വീട്ടിലേക്ക് എത്തി. ഇനിയും ദിവസങ്ങൾ കാത്തിരിക്കണം. ദിവസങ്ങൾ വർഷങ്ങൾ പോകുന്നതു പോലെയാണ് നീങ്ങുന്നത്.

💬 Comments

View all comments