0%

Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]

Author : Dasan Read All Parts 594

ഓരോ ദിവസത്തിനും ഇത്രയും നീളമുണ്ടെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്. എനിക്കാണെങ്കിൽ വിശപ്പും ദാഹവും ഇല്ലാതെയായി. ഇടക്കിടക്ക് അമ്മൂമ്മ കിളിയുടെ കാര്യങ്ങൾ പറയും
അമ്മൂമ്മ :- ആ പെൺകൊച്ച് ഉണ്ടായിരുന്നപ്പോൾ ഇവിടെ ഒച്ചയും ബഹളവും ഒക്കെ ആയി സമയം പോകുമായിരുന്നു. ഇപ്പോൾ ഇവിടെ മൂകം.

രണ്ടാം ദിവസം സിവിൽ ഡ്രസ്സിൽ ഒരു പോലീസുകാരൻ വീട് അന്വേഷിച്ചു വന്നിരുന്നു. (ഞാൻ ഒരു കാര്യം പറയാൻ മറന്നു പോയി ചെറുപ്പം മുതൽ ഞാനിവിടെ നിൽക്കുന്നതുകൊണ്ട് എൻറെ എഴുത്തുകുത്തുകളും മറ്റു അഡ്രസുകളും ഇവിടത്തെ ആണ് കൊടുത്തിരിക്കുന്നത്) പോലീസ് വെരിഫിക്കേഷൻ ആണ്. സർക്കാർ ജോലിയിലേക്ക് കയറുന്നതിനുമുമ്പ് ഇത് നടക്കാറുണ്ട്. പോലീസുകാരനെ 200 രൂപ കൊടുത്തു. അയാൾക്ക് സന്തോഷമായി. അയാൾ എന്നോട് പറഞ്ഞു എത്രയും പെട്ടെന്ന് ഞാൻ ഈ പേപ്പർ അയച്ചോളാം. അടുത്തദിവസം വൈകുന്നേരം 5:30 ആയപ്പോൾ സൈക്കിളുമെടുത്ത് ഞാൻ പുറപ്പെട്ടു. കിളിയുടെ വീട്ടിൽ ചെല്ലുമ്പോൾ അച്ഛനും അമ്മയും വാതില്ക്കൽ ഇരിപ്പുണ്ട്. കിളിയെ അവിടെയെങ്ങും കണ്ടില്ല. പക്ഷേ ആളെ കൊണ്ടുപോയ ആ മാരണം അവരുടെ അടുക്കള പുറത്തുനിന്ന് എന്തോ ചെയ്യുന്നുണ്ട്. അപ്പോൾ നമ്മുടെ ആൾ ഇതിനകത്തുണ്ട്. ഞാൻ ഉറക്കെ സംസാരിച്ചു, എൻറെ ശബ്ദം കേട്ടേങ്കിലും പുറത്തേക്ക് വരട്ടെ എന്ന് കരുതി. നിഷ്ഫലം. ഞാൻ ചോദിച്ചു: - ചായ ഒന്നുമില്ലേ?
അമ്മ:- മോളെ, കിളി. ചായ വെക്കടി.
അവിടെനിന്ന് മറുപടിയൊന്നും ഉണ്ടായില്ല. ഇതെന്തുപറ്റി അല്ലെങ്കിൽ എൻറെ ശബ്ദം കേട്ടാൽ പെട്ടെന്ന് ആളു വരുന്നതാണ്. ഇപ്പോൾ വന്നതേയില്ല. നാലുദിവസം കൊണ്ട് ഇങ്ങനെ മാറുമൊ? അകത്തേക്ക് പോവാൻ ഒരു മാർഗ്ഗം തേടി നിൽക്കുമ്പോഴാണ് ചായയുടെ കാര്യം എടുത്തിട്ടത്.
ഞാൻ:- ചായ

💬 Comments

View all comments