0%

Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]

Author : Dasan Read All Parts 595

എന്തായി എന്ന് ഞാൻ നോക്കട്ടെ. എന്നു പറഞ്ഞ് അകത്തേക്ക് കയറി. അടുക്കളയിൽ ചെല്ലുമ്പോൾ ചായ തിളക്കുന്നു. കിളിയെ അവിടെ കണ്ടില്ല. അടുക്കള വാതിൽ തുറന്നു കിടപ്പുണ്ട്. പുറത്തു നോക്കുമ്പോൾ ആ മാരണവും കിളിയുമായി നിന്ന് സംസാരിക്കുന്നു. എന്നെ കണ്ടപ്പോൾ രണ്ടുപേരും നോക്കി.
ഞാൻ:- ചായ തിളച്ചു വറ്റുന്നു.
കിളിയുടെ മുഖത്തു നോക്കിയപ്പോഴാണ് ചുണ്ടു വീർത്തിരിക്കുന്നു.
ഞാൻ:- എന്തുപറ്റി ചുണ്ടിന്?
അപ്പോൾ പെട്ടെന്ന്
ഷീമ :- ഉത്സവത്തിന് പോയപ്പോൾ തട്ടി വീണതാണ്.
കിളി എനിക്ക് മുഖം തരാതെ അകത്തേക്കു പോയി ചായ ഓഫ് ചെയ്തു. ആ മാരണവും അകത്തേക്ക് കയറി. അതുകൊണ്ട് ഒന്നും സംസാരിക്കാൻ പറ്റിയില്ല. കിളി എന്നെ കണ്ട ഭാവം നടിച്ചതുമില്ല. ഞാൻ നേരെ വീടിൻറെ മുൻ ഭാഗത്തേക്ക് പോയി. കുറച്ചുകഴിഞ്ഞപ്പോൾ ചായയുമായി കിളി വന്നു. അത് അവിടെ വച്ചിട്ട് പെട്ടെന്ന് അകത്തേക്ക് പോയി. മുഖത്തേക്ക് പോലും നോക്കിയില്ല. ഇതെന്ത് ? ഞാൻ ഒന്നും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് ഈ മുഖം കയറിപ്പിടിച്ച നടക്കുന്നത്. ഉത്സവത്തിനു പോയപ്പോൾ ഞാൻ എങ്ങാനും തള്ളിയിട്ടൊ? ദൈവമേ ഇതൊരു കോടാലി തന്നെ. എനിക്ക് കിളിയോട് സംസാരിക്കണം എന്നുണ്ട് പക്ഷേ ആ മാരണം അകത്തുണ്ട്. കിളി കേൾക്കാൻ വേണ്ടി ഉറക്കെ
ഞാൻ :- എൻറെ ജോലിയുടെ കാര്യം ശരിയായിട്ടുണ്ട്. അടുത്തുതന്നെ പോകേണ്ടിവരും. കൊല്ലം ജില്ലയിലാണ്.
അമ്മ :- ആ മോന് ജോലി ശരിയായോ. എന്തിലാണ്?
ഞാൻ ഉറക്കെ "റവന്യൂവകുപ്പിൽ ആണ്"
അപ്പോഴേക്കും സന്ധ്യയായി. ഞാൻ ഒരു ഗ്യാപ്പിനായി കാത്തിരുന്നു. പക്ഷേ തഥൈവ. ഞാൻ സൈക്കിൾ എടുത്തു ബെല്ലടിച്ച് പോകുന്നു എന്ന് പറഞ്ഞോണ്ട് പുറപ്പെട്ടു.

💬 Comments

View all comments