Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]
പോരുന്ന വഴി മുഴുവൻ എൻറെ ചിന്ത കിളിയെ പറ്റിയായിരുന്നു. എന്തുപറ്റി കണ്ട ഭാവം പോലും നടിക്കുന്നില്ല. ഞാനെന്ത് പരാധം ആണാവോ ചെയ്തത്. ഒരു പിടിയും കിട്ടുന്നില്ല. വീട്ടിലെത്തി ഭക്ഷണം പോലും കഴിക്കാതെ കയറി കിടന്നു. അമ്മു മോനു വിളിച്ചപ്പോഴും വിശപ്പില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു. ദിവസവും അവിടെ ഓടിക്കയറി ചെല്ലാൻ പറ്റില്ലല്ലോ. രണ്ടുദിവസം ഒരുകണക്കിന് കഴിച്ചുകൂട്ടി, മൂന്നാം ദിവസം കിളിയുടെ വീട്ടിൽ പോകാൻ കാരണം ഉണ്ടാക്കണമല്ലോ. അതിനുവേണ്ടി കിളി ഡ്രസ്സ് വെച്ചിരുന്ന അലമാര മുഴുവൻ പരതി. അപ്പോൾ കളിയുടെ ഒരു പഴയ ബ്ലൗസ് അതിൽ ഇരിക്കുന്നത് കണ്ടു. അമ്മയോട് ഈ വിവരം പറഞ്ഞ് അതു കൊണ്ടുപോയി കൊടുത്തിട്ട് വരാം എന്ന് പറഞ്ഞു. ഞാൻ അവിടെ ചെല്ലുമ്പോൾ അച്ഛൻ വാതുക്കൽ ഇരിപ്പുണ്ട്. അച്ഛനോട് അമ്മയെ ചോദിച്ചപ്പോൾ, അവിടെ അടുത്തെങ്ങും പോയി എന്നു പറഞ്ഞു. ഞാൻ കിളിയുടെ ബ്ലൗസും ആയി വന്നതാണ് കിളി എന്തിയേ എന്ന് ചോദിച്ചു.
അച്ഛൻ:- മോൾ അകത്തുണ്ട്.
ഞാൻ അകത്തേക്ക് കയറി. എന്നെ കണ്ടതും അടുക്കള കൂടി പുറത്തേക്ക് പോയി. ഞാൻ പുറകെ ചെന്നു അടുക്കള വാതിൽ കൊടു പുറത്തേക്ക് നോക്കിയപ്പോൾ, കിളി ആ മാരണത്തിൻ്റെ വീട്ടിലേക്ക് പോകുന്നു. ഞാൻ കുറച്ചു നേരം അവിടെ നിന്നു. കിളി അവരുടെ അടുക്കളവാതിൽ വഴി അകത്തേക്ക് കയറി. ഞാൻ തിരിച്ചു വാതിൽക്കൽ വന്ന് ബ്ലൗസ്, അവിടെ കിടന്ന കസേരയിൽ വച്ചു. കിളിയുടെ ചുണ്ടിലെ തടിപ്പിന് ഒരു കുറവുമില്ല. എന്നാലും ഇതെന്തുപറ്റി എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. എന്നോട് ഇങ്ങനെ ദ്വേഷ്യം കാണിക്കാൻ ഞാനെന്തു ചെയ്തു? കുറച്ചു നേരം
💬 Comments
View all comments