Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]
നാളെ. നിനക്ക് പോകാൻ പറ്റില്ലല്ലോ, ബസ്സിനെ ഈ കൈയും പിടിച്ച് എങ്ങനെ പോകും. അതുമല്ല ക്ഷീണവും മാറിയിട്ടില്ല. ആരെങ്കിലും പോകാതിരിക്കാനും പറ്റില്ല. ഞാൻ പോയിട്ട് വരാം, 11:30 നും 12 നും ഇടയിലാണ് സമയം. കുറച്ചുദൂരം ഉണ്ടല്ലോ അതുകൊണ്ട് രാവിലെ തന്നെ പോകും. നീ ഇപ്പോൾ വൈകി ആണല്ലോ എഴുന്നേൽക്കുന്നത് അതുകൊണ്ടാണ് ഇപ്പോൾ പറയുന്നത്. രാവിലെ എന്നെ കാണാതാകുമ്പോൾ അന്വേഷിക്കേണ്ട ഞാൻ പോയിട്ടുണ്ടാവും.
ഞാൻ:- അമ്മൂമ്മ പോവുമ്പോൾ കിളിയെ കൂടി കൂട്ടിക്കോ അപ്പോൾ നിങ്ങൾ രണ്ടുപേർക്കും കൂടി പോയിട്ട് വരാമല്ലോ?
അമ്മൂമ്മ :- നിൻ്റെ ചായയുടെ കാര്യവും, ഉച്ചക്കത്തെ കാര്യവും എന്ത് ചെയ്യും.
ഞാൻ :- അതൊന്നും കുഴപ്പമില്ല. അല്ലെങ്കിൽ രാവിലെ ചായ ഉണ്ടാക്കി വെച്ചേക്ക് ഉച്ചക്കും അത് തന്നെ മതി. തറവാടിന് അടുത്തു പോകുന്നതല്ലേ അപ്പോൾ തറവാട്ടിൽ കയറി വരാം, അവർ ഇങ്ങോട്ടും വരുന്നില്ല നമ്മൾ അങ്ങോട്ട് പോകുന്നതും കുറവാണ്. അതുകൊണ്ട് നിങ്ങൾ രണ്ടുപേരും അവിടെ കേറി ഇങ്ങോട്ട് വരുന്ന വഴി കിളിയെ വീട്ടിലാക്കി വൈകിട്ടോടെ ഇങ്ങോട്ട് എത്തിയാൽ മതി. പിന്നെ ഇന്ന് കിളിയെ താഴെ കിടത്തണ്ട, അമ്മുമ്മയുടെ കൂടെ കട്ടിലിൽ കിടക്കട്ടെ.എനിക്ക് കുഴപ്പമൊന്നുമില്ല.
ഞാൻ എഴുന്നേറ്റ് വായും മുഖവും കഴുകി മുറിയിലേക്ക് പോയി കിടന്നു. കൈ വേദന തുടങ്ങിയിരുന്നു. എന്നിട്ടും ഞാൻ അവിടെ തന്നെ കിടന്നു. താഴെ വാതിൽക്കൽ കിളിയെ കിടത്തണ്ട എന്ന് അമ്മുമ്മയോട് പറഞ്ഞതാണല്ലോ, അപ്പോൾ എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് കാണിക്കണം. അതിനാൽ ഞാൻ കണ്ണടച്ചു ഉറങ്ങുന്നത് പോലെ നടിച്ചു കിടന്നു. അടുക്കളയിൽ സംസാരം കേൾക്കാം
അമ്മൂമ്മ :- മോളെ, മോൾക്ക് വീട്ടിൽ
💬 Comments
View all comments