0%

Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]

Author : Dasan Read All Parts 824

നോക്കുന്നുണ്ടായിരുന്നു. ഞാൻ ആ കാശ് കാരൻ്റെ കാര്യമൊക്കെ പറഞ്ഞപ്പോൾ കണ്ണ് വെക്കുകയാണോ എന്ന് തോന്നിയതുകൊണ്ട് തുറിച്ചുനോക്കുന്നതായിരിക്കും.
അമ്മുമ്മ :- എന്നേക്കാണ് മോളെ കല്യാണം ? അവർ വല്ലതും പറഞ്ഞോ?
കിളി ഒരക്ഷരം മിണ്ടുന്നില്ല. വീണ്ടും
അമ്മൂമ്മ :- ഒന്ന് രണ്ടുമാസത്തിനുള്ളിൽ ഉണ്ടാകുമോ?
ഒന്നിനും മറുപടിയില്ല
ഞാൻ :- പെട്ടെന്ന് ഉണ്ടാവുമായിരിക്കും. ഉത്സവത്തിന് പോയി ചുറ്റുപാടൊക്കെ കണ്ടു ഇഷ്ടപ്പെട്ടു വന്നിരിക്കുകയല്ലേ.
അതു കൂടി കേട്ടതോടെ എന്നെ അതിരൂക്ഷമായി നോക്കി കൊണ്ട് ഭക്ഷണം നിർത്തി ചാടിതുള്ളി പോയി.
അമ്മൂമ്മ :- ഈ പെങ്കൊച്ച് എന്തിനാണ് ദേഷ്യപ്പെട്ടു പോകുന്നത്.
ഞാൻ:- നമ്മൾ കിളിയുടെ ചെക്കനെ പറഞ്ഞ കണ്ണ് ഇടുകയല്ലെ, അത് പിടിക്കാത്തതു കൊണ്ടായിരിക്കും. നിർത്താം. അതുമല്ല അമ്മുമ്മേ, നമ്മൾ കിളിയെ ഇവിടെ പിടിച്ചു നിർത്തിയിരിക്കുന്നത് ആ വീട്ടുകാർക്കും ചെക്കനും പിടിച്ചില്ലെങ്കിലൊ. അതുകൊണ്ട് അമ്മുമ്മ നാളെത്തന്നെ കിളിയെ വീട്ടിൽ കൊണ്ടു ചെന്ന് ആക്കണം. എൻറെ കൈയല്ലെ മുറിഞ്ഞത് അതൊന്നും കുഴപ്പമില്ല അതൊക്കെ മാറിക്കോളും. അമ്മുമ്മ പറഞ്ഞതു കൊണ്ട് അവർക്കും കിളിക്കും എതിർത്തു പറയാൻ പറ്റാത്തതു കൊണ്ടായിരിക്കും ഇവിടെ നിർത്തിയത്.
ഇതു പറഞ്ഞു കഴിഞ്ഞതും അടുക്കളയിൽ പാത്രം ഒന്ന് താഴെ ശക്തിയായി വീണു എന്നല്ല എറിഞ്ഞു അതാണ് സത്യം.
ഞാൻ:- കണ്ടോ ഞാൻ പറഞ്ഞത് ശരിയാണ്. അതിൻറെ സിംബലാണ് അടുക്കളയിൽ കേട്ടത്. അമ്മൂമ്മയോട് എതിർക്കാൻ പറ്റാത്തതിൻറെ അടയാളം.
അമ്മൂമ്മ :- ശരി, ശരി. ഞാൻ ആ പെങ്കൊച്ച് നോട് ചോദിക്കട്ടെ. നീ എഴുന്നേറ്റ് പോ. ഞാൻ ഒരു കാര്യം പറയാൻ മറന്നു പോയി, നമ്മുടെ തറവാടിനെ അടുത്തുള്ള ചന്ദ്രൻറെ മകൻറെ പുര വാസ്തുവൽ ആണ്

💬 Comments

View all comments