0%

Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]

Author : Dasan Read All Parts 830

എനിക്ക് തന്നു ഒപ്പിട്ടു മേടിച്ചു. ഞാൻ ധൃതിയിൽ അത് പൊട്ടിച്ചു നോക്കി. സൈക്കിളിൻറെ ബെല്ല് കേട്ട് ഞാൻ കിടക്കുന്ന മുറിയുടെ ജനലിൽ കൂടി ഉണ്ടക്കണ്ണി നോക്കുന്നത് ഞാൻ കണ്ടു. ആ അപ്പോയ്മെൻറ് ഓർഡർ കണ്ട് എൻറെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി രണ്ടു തുള്ളി അതിൽ വീണു. കണ്ണുകൾ തുടച്ച് ഞാൻ സിറ്റൗട്ടിൽ പോയി കണ്ണടച്ചിരുന്നു. രണ്ടാഴ്ചക്കുള്ളിൽ ജോയിൻ ചെയ്യണം. അല്ലെങ്കിൽ റിപ്പോർട്ട് ചെയ്ത് 30 ദിവസം കൂടി നീട്ടി ചോദിക്കാം. എനിക്ക് ഈ ഒരു അവസ്ഥയിൽ അങ്ങനെയൊരു മനോഭാവമെ ഇല്ല. എത്രയും പെട്ടെന്ന് ഇവിടെനിന്നും പോകണം, പക്ഷേ എനിക്ക് സന്തോഷവും ദുഃഖവും ഒരുമിച്ച് തരുന്ന നിമിഷം. ഞാൻ മധുസൂദനൻ നായർ മാഷിൻറെ ഇരുളിൻ മഹാനിദ്രയിൽ നിന്നും എന്ന് തുടങ്ങുന്ന കവിതയിലെ ഏതാനും വരികൾ എനിക്ക് ഓർമ്മ വന്നു.
'ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ
നിറമുള്ള ജീവിത പീലി തന്നു .....
എൻ്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മശീഖരത്തിൽ ഒരു കൂട് തന്നു
നിൻ്റെ ഹൃദയത്തിൽ ഞാനെൻ്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിൽ അഭയം തെരഞ്ഞു പോകുന്നു
അടരുവാൻവയ്യ നിൻ ഹൃദയത്തിൽനിന്നെനിക്കത് സ്വർഗ്ഗം വിളിച്ചാലും
ഉരുകി നിൻ ആത്മാവിനാഴങ്ങളിൽ
വീണ് പൊലിയുമ്പോഴാണെൻ്റ സ്വർഗ്ഗം........
നിന്നിലടിയുന്നതെ നിത്യസത്യം .. ...'
കുറച്ചു നേരം കൂടി അങ്ങനെ ഇരുന്നിട്ട് ഞാൻ അകത്തേക്ക് ചെന്നു. കിളിയെ കണ്ട് ഒന്ന് സംസാരിക്കണം എന്ന് തോന്നി. ഞാൻ ചെല്ലുമ്പോൾ കിളി അടുക്കളയിൽ പണിയിലായിരുന്നു. അമ്മൂമ്മ ഇല്ലാത്തതിനാൽ സൗകര്യത്തിനു സംസാരിക്കാം. അടുത്തേക്ക് ചെല്ലാതെ ഹാളിൻ്റെ വാതിൽക്കൽ നിന്നു.
ഞാൻ:- കിളിക്ക് സന്തോഷമുള്ള വാർത്തയല്ല, പക്ഷേ എനിക്ക് സന്തോഷവും

💬 Comments

View all comments