0%

Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]

Author : Dasan Read All Parts 834

ദുഃഖവും കലർന്ന വാർത്തയാണ്. എൻ്റെ ജോലി ശരിയായിട്ടുണ്ട്. ഞാൻ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകും. ഇന്നലെ പറഞ്ഞതൊന്നും വലിയ കാര്യമായി എടുക്കേണ്ട ഞാൻ തമാശക്ക് പറഞ്ഞതാണ്. നിങ്ങളുടെ സന്തോഷ ജീവിതത്തിലേക്ക് ഞാൻ ഒരിക്കലും ഇനി കടന്നു വരില്ല. എനിക്കറിയാം, ഞാൻ ഇനിയെങ്ങാനും നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു കരി നിഴലായി എങ്ങാനും നിന്നാലോ എന്ന് കിളിക്ക് പേടിയുണ്ട്. ഇല്ല. ഇനി എന്നിൽ നിന്നും അങ്ങനെ ഒരു അവിവേകം ഉണ്ടാകില്ല. ഞാനായിട്ട് ഒരിക്കലും കിളിയെ ദുഃഖിപ്പിക്കില്ല. ഞാൻ ഇനി ഒരിക്കലും ഈ നാട്ടിലേക്ക് വരാതിരിക്കാൻ പരമാവധി ശ്രമിക്കും. കിളിയുടെ കല്യാണത്തിന് പോലും ഞാൻ വരാതിരിക്കാൻ ശ്രമിക്കാം. എനിക്ക് കിളിയെ ഒരിക്കലും മറക്കാൻ കഴിയില്ല എന്നത് കൊണ്ട് തന്നെയാണ് ഞാൻ ഈ നാട്ടിലേക്ക് വരില്ല എന്ന് തന്നെ തീരുമാനിച്ചിരിക്കുന്നത്. എന്ന് കരുതി എനിക്ക് കിളിയോട് യാതൊരുവിധത്തിലുള്ള ദേഷ്യമോ വെറുപ്പോ ഇല്ല. എനിക്കറിയാം കിളി ഇവിടെ പെട്ടു കിടക്കുകയാണെന്ന്. അതുകൊണ്ടുതന്നെ ഞാൻ രണ്ടുദിവസത്തിനുള്ളിൽ ഇവിടെനിന്നും പോകും. രണ്ടാഴ്ചയ്ക്കുള്ളിൽ എനിക്ക് ഒരു റിപ്പോർട്ട് ചെയ്താൽ മതി. എന്നാലും ഇങ്ങനെ ഒരു അവസ്ഥയിൽ ഈ ഒരു കണ്ടീഷനിൽ ഞാൻ ഇവിടെ നിൽക്കാൻ ഇരിക്കുന്നതാണ് നല്ലത്. ഞാനിവിടെ നിൽക്കുന്നത് കൊണ്ട് കിളിക്ക് 2 വിഷമങ്ങൾ ഉണ്ട്. ഒന്ന് എന്നെ കാണുമ്പോഴുള്ള വിഷമം മറ്റൊന്ന് ഞാനിവിടെ നിൽക്കുന്നതുകൊണ്ട് അമ്മുമ്മ കിളിയെ പിടിച്ചു നിർത്തിയിരിക്കുന്നത്. അതുകൊണ്ട് ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ഞാൻ നാളെയോ മറ്റന്നാളോ ഇവിടെനിന്നും പോകുന്നതാണ് അതുകൊണ്ട് അഡ്വാൻസായി നിങ്ങളുടെ സന്തോഷ പൂർണ്ണമായ വിവാഹജീവിതത്തിന് ആശംസകൾ അർപ്പിക്കുന്നു...... എൻറെ പ്രത്യേക അന്വേഷണം അദ്ദേഹത്തിനുള്ള പറഞ്ഞേക്കുക. ഇനി നമ്മൾ

💬 Comments

View all comments