Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]
തമ്മിൽ കാണാതിരിക്കാൻ പരമാവധി ഞാൻ ശ്രമിക്കുന്നതായിരിക്കും. എനിക്ക് ഒരാൾ ഓടുകൂടി യാത്ര പറയാനുണ്ടായിരുന്നു. പ്രകാശനോട് അതിന് ഞാൻ നിൽക്കുന്നില്ല കിളി തന്നെ പറഞ്ഞേക്കുക....... ഇനി നമ്മൾ തമ്മിൽ കാണാത്ത സ്ഥിതിക്ക് ഒരു കാര്യം കൂടി പറഞ്ഞേക്കാം. എനിക്ക് അന്നും ഇന്നും കിളിയെ ഇഷ്ടമാണ്........ ഒരുപാട് ഇഷ്ടമാണ്. ഇത് പറഞ്ഞില്ലെങ്കിൽ എൻറെ മനസ്സിന് ഒരു സമാധാനവും ഉണ്ടാവുകയില്ല. എന്ന് കരുതി ഞാൻ ഒരിക്കലും നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരികയില്ല. ഇത് സത്യമാണ്. OK HAPPY married life.
ഇത്രയും ഒരുകണക്കിന് പറഞ്ഞൊപ്പിച്ചെങ്കിലും ഞാൻ പെട്ടെന്ന് പൊട്ടി കരയുമെന്ന് തോന്നിയപ്പോൾ, ഞാൻ മുറിയിലേക്ക് ഓടിക്കയറി വാതിൽ ചാരി കട്ടിലിൽ കയറി കമിഴ്ന്നു തലയിണയിൽ മുഖമമർത്തി കിടന്നു. ഞാൻ അത്രയൊക്കെ പറഞ്ഞിട്ടും കിളി എന്താണോ ചെയ്തുകൊണ്ടിരുന്നത് അത് തുടർന്നുകൊണ്ടിരുന്നു. ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല. ഇത്രയൊക്കെ ആലോചിച്ച് അപ്പോഴേക്കും ഞാൻ പൊട്ടിക്കരഞ്ഞു പോയി. ഇവളുടെ മനസ്സിൽ എന്നോട് ഇത്രയും വിദ്വേഷമോ? ആ കിടപ്പിനിടയിൽ കൈ കട്ടിലിൻറെ തലയ്ക്കൽ മുട്ടി വേദന എടുത്തെങ്കിലും, മനസ്സിനുള്ളിലെ വേദന സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇത്രയൊക്കെ ദേഷ്യം കാണിച്ചിട്ടും എനിക്ക് എന്തുകൊണ്ട് തിരിച്ചു കാണിക്കാൻ പറ്റുന്നില്ല. അത്രയ്ക്കും സ്നേഹിച്ചുപോയി. ഞാൻ ഓർക്കുകയായിരുന്നു. അത്രയും സംസാരിച്ചിട്ടും നീ എന്നോ എടി എന്നോ എനിക്ക് അഭിസംബോധന ചെയ്യാൻ കഴിഞ്ഞില്ല. കുറച്ചുനേരം അങ്ങനെ കിടന്ന് എൻറെ മാനസികനിലയെ സാധാരണനിലയിലേക്ക് എത്തിച്ചു. ഞാൻ എഴുന്നേറ്റു. എനിക്ക് അഡ്വൈസ് മെമ്മോ വന്നതിനുശേഷം, അന്വേഷിച്ചപ്പോൾ എൻറെ കൂടെ പഠിച്ചിരുന്ന സുധി തിരുവനന്തപുരത്ത് ജോലിചെയ്യുന്നുണ്ട് എന്നറിഞ്ഞിരുന്നു. അവൻ്റെ നമ്പർ വീട്ടിൽ നിന്നും മേടിച്ചിട്ട് ഉണ്ടായിരുന്നു. ഹാളിൽ ഫോണിന് അടുത്ത്
💬 Comments
View all comments