0%

Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]

Author : Dasan Read All Parts 836

എത്തി അവൻറെ നമ്പർ ഡയൽ ചെയ്തു. അവിടെ ആരോ എടുത്തു സുധിയെ തിരക്കിയപ്പോൾ കൊടുക്കാമെന്നു പറഞ്ഞു.
സുധി :- ഹലോ.....
ഞാൻ:- സുധി, ഞാനാണ് അജയൻ.
സുധി:- ആ, വീട്ടിൽനിന്ന് വിളിച്ചപ്പോൾ നിൻറെ കാര്യം പറഞ്ഞിരുന്നു. എന്തായി അപ്പോയ്മെൻറ് ഓർഡർ വന്നോ, എവിടെയാണ് സ്ഥലം.
ഞാൻ:- ഹെഡ്ക്വാർട്ടേഴ്സ് വേക്കൻസി ആണ്, അതുകൊണ്ട് സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്യണം. ഞാൻ നാളെ മുതൽ ഇതിൽ പറഞ്ഞ സർട്ടിഫിക്കറ്റുകൾ ഒക്കെ സംഘടിപ്പിക്കാൻ ഇറങ്ങും. കിട്ടുന്ന മുറക്ക് രണ്ടുദിവസത്തിനുള്ളിൽ ഇവിടെ നിന്നും പുറപ്പെടും. നീ എവിടെയാണ് താമസിക്കുന്നത്. ആ അഡ്രസ്സ് ഒന്ന് പറയുക.
ഓ, കേശവദാസപുരത്ത്. ശരി ഞാൻ അവിടെ എത്തിയിട്ട് അന്വേഷിച്ചു കണ്ടെത്തി കൊള്ളാം.
ഇത് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു. ഞാൻ അവിടെ നിന്നും എഴുന്നേറ്റു റൂമിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ, രണ്ടു ഉണ്ടക്കണ്ണുകൾ തുറിപ്പിച്ച് എന്നെ നോക്കി കൊണ്ട് നിൽക്കുന്നു. ഞാൻ വലിയ മൈൻഡ് ചെയ്യാതെ മുറിയിലേക്ക് കയറി വാതിൽ ചാരി ചുവരിന് അഭിമുഖമായി കിടന്നു. അധികം താമസിയാതെ വാതിൽ തുറക്കുന്ന ശബ്ദം ഞാൻ കേട്ടു. ഭഗവാനെ കത്തികൊണ്ട് കുത്താൻ വരുകയാണൊ....... എൻറെ ഉള്ളിൽ ഭയം ഉണ്ടെങ്കിലും ഞാൻ തിരിഞ്ഞുനോക്കിയില്ല. കുറച്ചുകഴിഞ്ഞ്
കിളി :- അവിടെ ചായ എടുത്തു വച്ചിട്ട് കുറെ നേരമായി......
വളരെ ദേഷ്യം ആയി പറഞ്ഞു കൊണ്ട് മുറിയിൽ നിന്ന് ഇറങ്ങി പോയി. ഞാൻ എഴുന്നേറ്റു പോയി ടേബിൾ ചെന്ന് ചായ മാത്രം എടുത്തു കുടിച്ചു. തിരിച്ച് മുറിയിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ ഹാളിലെ അടുക്കളവാതിൽ പടി മേൽ ചാരി ഉണ്ടക്കണ്ണി തുറിച്ചു നോക്കിനിൽക്കുന്ന ആ ഉണ്ടക്കണ്ണുകളിൽ

💬 Comments

View all comments