Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]
നേരത്തെ പറഞ്ഞത്. നിങ്ങൾ എന്ന് ഉദ്ദേശിച്ചത് ആരൊക്കെയാണ്?
ഞാൻ:- അത് പ്രത്യേകം പറയേണ്ടതില്ലല്ലോ? എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ.
കിളി:- എന്തറിയാം എന്ന്.
ഞാൻ:- ആകാശത്തുകൂടി വിമാനം പറക്കുന്ന കാര്യം......
കിളി:- തമാശിച്ചതാണോ?
ഞാൻ:- ഇല്ലേ, ഞാൻ ഒരു പൊട്ടനാണെ. എന്നെ വെറുതെ വിട്ടേക്ക്.
കിളി:- ഇയാൾ ആദ്യം പൊട്ടൻകളി അവസാനിപ്പിക്കുക.....
ഞാൻ:- പൊട്ടന് അതല്ലേ പറ്റൂ..... എനിക്ക് കുറച്ചു പണിയുണ്ട്, ടൗണിൽ ഒന്ന് പോകണം. കുറച്ചു സർട്ടിഫിക്കറ്റുകൾ സംഘടിപ്പിക്കാനുണ്ട്. ഞാൻ പൊട്ടൻ ആയതുകൊണ്ട് ഇപ്പോൾ സൈക്കിളിൽ പോകാൻ പറ്റാത്ത അവസ്ഥയായി. ബുദ്ധിയുള്ളവരുടെ പ്രവർത്തി മൂലം ഇനിയിപ്പോൾ നടക്കണം.
എന്ന് പറഞ്ഞുകൊണ്ട് മുറിയിലേക്ക് നടന്നു, പുറകെ കിളി വന്നു. ഞാൻ കട്ടിലിൽ കയറി കിടക്കാൻ ശ്രമിച്ചപ്പോൾ, ഉടൻ കട്ടിലിൽ വട്ടം കയറി കിടന്നു. ഞാൻ കൂടെ തന്നെ എഴുന്നേറ്റ് മാറി, എന്താണ് ഉദ്ദേശം എന്ന് അറിയില്ലല്ലോ.
കിളി:- അങ്ങനെ അങ്ങ് മിടുക്കനാകല്ലേ, ഇവിടെ ഇരിക്കു. ഇയാൾ എന്താണ് കരുതിയിരിക്കുന്നത്.
ഇരിക്കാൻ മടിച്ചുനിന്നു കൊണ്ട്
ഞാൻ:- ഞാൻ എന്തു കരുതാൻ, എന്തു ചോദിച്ചാലും മറുപടി തരാത്ത ആളല്ലേ മിടുക്കി. ഞാനെന്തു മിടുക്കാണ് കാണിച്ചത്. ശരിയാണ്, നിങ്ങൾ അന്ന് ഉത്സവം ഒക്കെ കൂടി വന്നപ്പോൾ കാണാൻ വന്ന എന്നോട് കാണിച്ച അവഗണന ഞാൻ മനസ്സിലാക്കേണ്ടി രുന്നു. അത് മനസ്സിലാക്കാതെ വീണ്ടും വന്ന് ഈ വെട്ട് മേടിച്ച ഞാൻ ഒരു വിഡ്ഢിയാണ്. ഇല്ല, അതിനെക്കുറിച്ചൊന്നും പറയാതിരിക്കുന്നതാണ് നല്ലത്. നമുക്ക് ഈ ടോപ്പിക് ഇവിടെവച്ച് അവസാനിപ്പിക്കാം.
കിളി:- അങ്ങനെ അങ്ങ് അവസാനിപ്പിക്കാൻ പറ്റില്ലല്ലോ. ഇവിടെ ഇരുന്നു സംസാരിക്ക്.
എന്ന് പറഞ്ഞ് എന്നെ കൈ പിടിച്ചു
💬 Comments
View all comments