0%

Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]

Author : Dasan Read All Parts 839

വലിച്ച് അവിടെ ഇരുത്തി.
കിളി :- ഇന്നലെയും ഇന്നുമായി എന്നോട് വന്നു പറഞ്ഞ ചൊറിഞ്ഞ വാക്കുകൾ എന്നെ മനസ്സിൽ കിടപ്പുണ്ട്.
ഞാൻ അകന്നിരുന്നു, എന്താണ് ഉദ്ദേശം എന്ന് അറിയില്ലല്ലോ.
ഞാൻ:- ഞാൻ ചൊറിഞ്ഞ വർത്താനം ഒന്നും പറഞ്ഞില്ലല്ലോ. പിന്നെ പറഞ്ഞത് ഞാൻ ഇപ്പോഴും കിളിയെ സ്നേഹിക്കുന്നുണ്ട് എന്ന് പറഞ്ഞതാണോ. അത് ഞാൻ പറഞ്ഞില്ല എന്ന് വിചാരിച്ചാൽ മതി. ശരിയാണ് നമ്മളെ വിട്ടു പോകുന്നവരോട്, ഒരിക്കലും അങ്ങനെ പറയാൻ പാടില്ല. ഞാൻ ഓർത്തില്ലായിരുന്നു, ക്ഷമിച്ചേക്ക്.
കിളി :- അതു മാത്രമാണോ എന്നോട് പറഞ്ഞത്?
ഞാൻ :- വേറെ ചൊറിയുന്ന വർത്തമാനം ഒന്നും ഞാൻ പറഞ്ഞില്ല.
കിളി :- ഇന്നലെ രാത്രി എന്ത് പെർഫോമൻസ് ആയിരുന്നു. ഞാൻ കരുതിയത് ഇന്നലെ തന്നെ എൻ്റെ കല്യാണം നടത്തി തരും എന്നാണ്.
ഞാൻ :- ഇതുവരെ ഈ നാക്ക് എവിടെയായിരുന്നു? അതിനുള്ള മറുപടി ഇന്നലെ തന്നെ തരാമായിരുന്നല്ലോ.
കിളി:- വല്യമ്മ കൂടെയിരുന്നതുകൊണ്ടാണ് ഞാൻ ഒന്നും പറയാതിരുന്നത്.
ഞാൻ:- അതായിരുന്നൊ ചൊറിഞ്ഞ വർത്താനം? എൻറെ പൊന്നോ, നിങ്ങൾ എപ്പോഴെങ്കിലും കല്യാണം നടത്തുകയും നടത്താതിരിക്കുകയൊ ചെയ്തോളു. ഇന്നലെ രാത്രി തന്നെ എനിക്ക് അത് മനസ്സിലായതാണ്. വ്യക്തിപരമായ കാര്യങ്ങളിൽ ഒരിക്കലും ഞാൻ ഇടപെടാൻ പാടില്ലായിരുന്നു. പൈസ ഉള്ളയാൾ കാർ എന്നൊക്കെ പറയാൻ പാടില്ലായിരുന്നു, അതൊക്കെ ചീപ്പ് വർത്തമാനം ആയിപ്പോയി. പിന്നീട് ആലോചിച്ചപ്പോഴാണ് ആ തെറ്റ് മനസ്സിലായത്.
കിളി :- ഞാൻ പറഞ്ഞൊ ഇയാളോട്, എനിക്ക് അയാളെ കല്യാണം കഴിക്കാൻ ഇഷ്ടമാണെന്ന്.
ഞാൻ:- അതിൽ ഇപ്പോൾ എന്തിരിക്കുന്നു പറയാൻ? ഞാൻ കണ്ടതല്ലേ അവിടെ പോയി വന്നതിനു ശേഷം വന്ന

💬 Comments

View all comments