0%

Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]

Author : Dasan Read All Parts 841

ചേട്ടാ എന്ന് വിളിക്കണം എന്ന് ഞാൻ നിർബന്ധം പിടിച്ചിട്ടില്ല ഇപ്പോഴും പിടിക്കുന്നില്ല. എന്താണ് പറയാനുള്ളത് എന്നുവച്ചാൽ പറഞ്ഞിട്ട് പോകണം.
കിളി :- എനിക്ക് ഒന്നും പറയാനില്ല, ഇയാൾക്ക് ഒരു തോന്നലുണ്ട്, ഞാൻ അവൻറെ പൈസയും സൗകര്യവും കണ്ട് അതിൽ വീണുപോയി എന്ന്. എനിക്ക് അതൊന്നും ബോധ്യപ്പെടുത്തിയിട്ടുണ്ട് ഇയാളുടെ സ്നേഹം ഒന്നും തിരിച്ചു വേണ്ട. ഞാൻ പോകട്ടെ അടുക്കളയിൽ പണിയുണ്ട്.
ഞാൻ :- അടുക്കളയിൽ പണി അവിടെ കിടക്കട്ടെ, പറയാനുള്ളത് പറഞ്ഞിട്ട് പോകണം.
കിളി :- എനിക്കൊന്നും പറയാനില്ല എന്ന് പറഞ്ഞില്ലേ.
കിളി എഴുന്നേറ്റു അടുക്കളയിലേക്കു പോയി. ഞാൻ അവിടെ കിടന്ന് ആലോചിച്ചു, കിളിക്ക് എന്നോട് എന്താണ് പറയാനുള്ളത്. ഞാൻ കണ്ടതൊന്നും ശരിയല്ലേ? അടുക്കളയിലേക്കു ചെല്ലാം എന്താണ് പറയാനുള്ളത് എന്ന് അവിടെ നിന്ന് കേൾക്കാം. ഞാൻ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു, കിളി ഉച്ചക്ക് വേണ്ട കറിയുടെ തിരക്കിലാണ്.
ഞാൻ :- എന്താണ് പറയാനുള്ളത് എന്നുവച്ചാൽ പറയുക. പറഞ്ഞാലല്ലേ മനസ്സിലാകു.
കിളി :- എനിക്ക് ഒന്നും പറയാനില്ല, പറയാനുള്ളതെല്ലാം ഞാൻ മൗന ഭാഷയിൽ നിങ്ങളോട് പറഞ്ഞതാണ്.
ഞാൻ:- ഞാൻ ഒരു പൊട്ടനാണ്, ശരി സമ്മതിച്ചു. പക്ഷേ എനിക്ക് മൗന ഭാഷ ഒന്നും മനസ്സിലാവില്ല.
കിളി:- ഇനി സംസാരിക്കുമ്പോൾ എന്നെ അവനെയും കൂട്ടി പറയരുത് അത്രയേ ഉള്ളൂ എനിക്ക് പറയാനുള്ളത്. ഇയാൾ സന്തോഷത്തോടുകൂടി യാത്രയാവുക അത്രയേ എനിക്ക് പറയാനുള്ളൂ.
ഞാൻ:- ഞാൻ സന്തോഷത്തോടെയൊ ദുഃഖത്തോടെയൊ യാത്ര ചെയ്യും അത് കിളി പറഞ്ഞിട്ട് വേണ്ട. എന്താണെന്നുവെച്ചാൽ പറയുക പെണ്ണേ, മനുഷ്യനെ പൊട്ടൻ കളിപ്പിക്കാതെ.
കിളി നിങ്ങൾ സന്തോഷത്തോടെ പോവുക, എൻറെ കല്യാണത്തെക്കുറിച്ച് ഇനി

💬 Comments

View all comments