Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]
നിങ്ങൾ സംസാരിക്കരുത്. പ്രത്യേകിച്ച് അവനെയും കൂട്ടിയുള്ള സംസാരം വേണ്ട. നിങ്ങൾക്ക് ഞാൻ വിജയാശംസകൾ നേരുന്നു.
ഞാൻ:- ഇതെന്ത് വാദി പ്രതിയായൊ, എനിക്ക് വിജയാശംസകൾ നേരുന്നു ഞാൻ എന്താ യുദ്ധത്തിനു പോവുകയാണൊ? മനസ്സിൽ ഉള്ളത് എന്താണെന്നുവെച്ചാൽ പറയൂ പെണ്ണേ വെറുതെ മനുഷ്യനെ പൊട്ടൻ കളിപ്പിക്കാതെ.
മറുപടിയൊന്നും പറയാതെ കിളി പണിയിൽ വ്യാപൃതയായി. ഇതു കണ്ടപ്പോൾ എനിക്ക് കുരുപൊട്ടി, എന്താണെന്ന് പറഞ്ഞാലല്ലേ മനസ്സിലാകു. അടുത്തേക്ക് ചെന്ന് തൊടാൻ പേടിയായി കയ്യിൽ കത്തിയാണ് ഇരിക്കുന്നത്. അടുത്ത ആക്രമണത്തിൽ, വയറ്റിലാണ് കൊള്ളുന്നത് എങ്കിൽ പണി കഴിഞ്ഞു കിട്ടും. അതുകൊണ്ട് സംയമനം പാലിച്ചു. എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു, അതുകൊണ്ട് ഞാൻ അവിടെ നിന്നും എഴുന്നേറ്റ് മുറിയിലേക്ക് പോയി കിടന്നു. ഇനി സർട്ടിഫിക്കറ്റുകളൊക്കെ സംഘടിപ്പിക്കാൻ നാളെ ഇറങ്ങാം എന്ന് തീരുമാനിച്ചു. മനുഷ്യൻറെ മനസ്സിലെ സമതല തെറ്റിക്കാൻ വേണ്ടി ഓരോ കാര്യങ്ങളും ആയി വരും. ഇന്ന് ഉച്ചകഴിഞ്ഞ് അവിടെ കൊടുക്കാനുള്ള പേപ്പറുകളും സർട്ടിഫിക്കറ്റുകളും സംഘടിപ്പിക്കാൻ ഇറങ്ങാൻ ഇരുന്നതാണ്. അതിനിടയിൽ ഇതാ വരുന്നു അടുത്ത പ്രശ്നം. ഞാനെന്തു ചൊറിയുന്ന വർത്തമാനം ആണോ പറഞ്ഞത്? ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. പണിയൊക്കെ കഴിഞ്ഞിട്ട് ചോദിക്കാം. കിളിക്ക് എന്നോടുള്ള ദേഷ്യത്തിന് ഒരു കുറവുമില്ല. ഇന്ന് കൈ ഡ്രസ്സ് ചെയ്യേണ്ടതായിരുന്നു. ആരെ കൊണ്ട് ചെയ്യിക്കും. ഊണൊക്കെ കഴിയുമ്പോഴേക്കും അമ്മൂമ്മ വരുമായിരിക്കും അമ്മയെക്കൊണ്ട് പിടിപ്പിക്കാം. എന്നുകരുതി അങ്ങനെ കിടന്ന് രാത്രിയിൽ ഉറങ്ങാത്ത കൊണ്ട് കൺപോളകൾ അടഞ്ഞുപോയി. എപ്പോഴോ ആരോ എന്നെ തട്ടി വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്. തിരിഞ്ഞുനോക്കുമ്പോൾ അതാ ആ ഉണ്ടക്കണ്ണി നിൽക്കുന്നു.
കിളി:- ദേ ഭക്ഷണം എടുത്തു വെച്ചിരിക്കുന്നു. ഞാൻ ഭക്ഷണത്തിൽ
💬 Comments
View all comments