Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]
വിഷം ഒന്നും കലർത്തിയിട്ടില്ല അതെടുത്ത് കഴിക്കാം.
ഞാൻ :- ഇതിലും ഭേദം അതുതന്നെയാണ് നല്ലത്. കുറേശ്ശെ കുറേശ്ശെ ആയി കൊല്ലുന്നത് നല്ലത് ഒറ്റയടിക്ക് കൊല്ലുന്നതാണ്.
കിളി :- അങ്ങനെയാണെങ്കിൽ രാവിലത്തെ ഭക്ഷണം കഴിച്ചാൽ മതിയായിരുന്നു, ഞാൻ അതിൽ കുറെ വിഷം കലർത്തിയിരുന്നു.
ഞാൻ :- രാവിലെ കഴിക്കാതെ ഇരുന്നത്, കറുത്ത മുഖവും വെളുത്ത ചോറും ആയതുകൊണ്ടാണ്.
കിളി :- മഞ്ഞപ്പിത്തം ബാധിച്ചവർക്ക് എല്ലാം മഞ്ഞയായെ തോന്നു..
ഞാൻ:- ശരിയാണ്, എൻറെ തോന്നലാണല്ലോ ഈ കയ്യിൽ കാണുന്നത്.
കിളി :- ഞാൻ തല്ലു പിടിക്കാൻ ഒന്നുമില്ല. അവിടെ ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്.
ഇത് പറഞ്ഞു മുറിയിൽനിന്നും ഇറങ്ങിപ്പോയി. ഞാൻ എഴുന്നേൽക്കാതെ കുറച്ചു നേരം കൂടി അങ്ങനെ കിടന്നു. വീണ്ടും മുറിയിലേക്ക് കടന്നുവന്ന്
കിളി:- അത് കഴിച്ചിട്ട് വേണം പാത്രം ഒക്കെ കഴുകി വെച്ച് എനിക്കൊന്നു കിടക്കാൻ.
ഞാൻ:- പോയി കിടന്നോളൂ, പാത്രം ഒക്കെ കഴുകി വെച്ചോളാം.
കിളി:- ഈ ദിവസങ്ങളിൽ ഒക്കെ ഞാനല്ലേ കഴുകിയത്, അതുകൊണ്ട് ഇന്നും ഞാൻ കഴുകി കൊള്ളാം.
പെട്ടെന്ന് മുഖം വെട്ടിച്ച് തിരിച്ചു പോയി. ആ പോകുന്ന പോക്ക് കാണേണ്ടത് തന്നെയായിരുന്നു. ഞാൻ എഴുന്നേറ്റ് ടേബിളിന് അടുത്തേക്ക് ചെന്നു, അവിടെ കസേരയിൽ കിളി ഇരിപ്പുണ്ട്. ഭക്ഷണത്തിന് മുമ്പിലിരുന്നു കഴിച്ചുതുടങ്ങി. ഇത് എന്തിനാണാവോ ഇങ്ങനെ ഇരിക്കുന്നത്. ഞാൻ ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോകുന്നതിനിടയിൽ
കിളി :- ഞാൻ ആംബുലൻസ് പറഞ്ഞിട്ടുണ്ട് ഇപ്പോൾ തന്നെ വരും,
ഞാൻ :- എന്തിനാ
കിളി:- ആ ചോറ് വിഷം കലർത്തിയിട്ടുണ്ട്.
ഞാൻ:- അത് നന്നായി. ഇങ്ങനെ വിഷമിപ്പിച്ച് കൊല്ലുന്നതിലും നല്ലത്
💬 Comments
View all comments