0%

Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]

Author : Dasan Read All Parts 846

കട്ടിലിൽ കൊണ്ടുവന്ന ഇരുത്തി.
ഞാൻ:- എന്നോട് എന്താണ് പറയാനുള്ളത് പറയു.
കിളി :- എനിക്ക് ഇയാളോട് ഒന്നും പറയാനില്ല, എനിക്ക് കിടന്നുറങ്ങണം.
ഞാൻ :- ഉറങ്ങേണ്ട വർക്ക് പോയി കിടന്നുറങ്ങാം, ഞാൻ ഉറങ്ങിയിട്ട് നാളുകളായി. പൊയ്ക്കോളൂ. എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയാം.
കിളി :- എനിക്ക് പറയാൻ ഒന്നുമില്ല ഞാൻ പോകുന്നു.
ഞാൻ:- എനിക്ക് കേൾക്കാനുണ്ട്, ഞാൻ അത് കേട്ടിട്ട് കിടന്നുറങ്ങു. ഞാൻ ഇവിടെ ഉണ്ടാവും. പോയി കിടന്നുറങ്ങു.
കിളി പോയി കിടന്നു, ഞാൻ കട്ടിലിൽ ഇരിപ്പായി. കുറച്ചു കഴിഞ്ഞപ്പോൾ വിതുമ്പി കരയുന്ന ശബ്ദം കേട്ടു. ഞാൻ അടുത്തേക്ക് ചെന്നില്ല. ഉണ്ട് കണ്ണുകൾ തുറന്ന് എന്നെ നോക്കി.
കിളി :- ഇയാൾ കിടന്നു ഉറങ്ങുന്നില്ലേ?
ഞാൻ :- എൻറെ സൗകര്യത്തിന് ഞാൻ കിടന്നുറങ്ങിക്കൊള്ളാം. ഞാൻ ആരെയും ശല്യപ്പെടുത്താൻ അങ്ങോട്ട് വരുന്നില്ല ഞാൻ ഈ കട്ടിലിൽ ആണ് ഇരിക്കുന്നത്. പിന്നെ ഞാൻ കിടക്കുന്ന കാര്യം എൻറെ ഏറ്റവുമടുത്ത ഒരാൾക്ക് എന്നോട് എന്തോ പറയാനുണ്ട് കേട്ടിട്ടേ ഞാൻ കിടന്നുറങ്ങു.
കിളി :- ആ ആൾ ഇപ്പോൾ വരും അവിടെ കാത്തിരുന്നൊ.
ഞാൻ:- കിളി കിടന്നുറങ്ങിക്കോ, എൻറെ ആൾ വരുന്നത് കിളി നോക്കി ഇരിക്കേണ്ട. എന്തായാലും ഞാൻ അത് കേട്ടിട്ടേ കിടന്നുറങ്ങു
പിന്നീട് അവിടെ നിന്നും ഒരു അനക്കവും ഉണ്ടായില്ല. മുറിവിന് ചെറിയ വേദനയുണ്ട്. ഞാൻ കട്ടിലിൽ ഇരുന്നു. കുറെ നേരം ആയിട്ടും അനക്കമൊന്നുമില്ല. ഞാൻ കട്ടിലിലേക്ക് കയറി ചുവരിൽ തലയണ വെച്ച് ചാരിയിരുന്നു. എല്ലാവരും നല്ല ഉറക്കമായി എന്ന് ഞാൻ കരുതി. കുറച്ചു കഴിഞ്ഞപ്പോൾ പായയിൽ ചെറിയൊരു അനക്കം

💬 Comments

View all comments