0%

Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]

Author : Dasan Read All Parts 821

എവിടെയെങ്കിലും തലകറങ്ങിവീണു എങ്കിലൊ.
ഞാൻ:- ഇന്നലെ വൈകുന്നേരം ആയപ്പോൾ തന്നെ ഞാൻ OK ആയില്ലേ അമ്മുമ്മേ. അധികം നിന്ന് തർക്കിക്കാതെ എനിക്ക് ചായ എടുത്ത് താ. ഞാൻ ഒന്നും കഴിക്കാതെയാണ് പോയത് വാ....
ഇതും പറഞ്ഞ് അമ്മുമ്മയെ വട്ടം പിടിച്ച് ഞാൻ അകത്തേക്ക് കൊണ്ടുപോയി.
അമ്മുമ്മ :- നേരം എത്രയായി എന്ന് കരുതിയ നീ ചായ ചോദിക്കുന്നത്.
ഞാൻ:- എത്രയായാലും എനിക്ക് ചായ വേണം ഭയങ്കര വിശപ്പ്.
ഞാൻ അമ്മയുടെ കയ്യിൽ നിന്നും ഒരു ചായ മാത്രം മേടിച്ചു കുടിച്ചു. നേരെ ഗേറ്റിന് അടുത്തേക്ക് നടന്നു. ഇനി എൻറെ അടുത്ത പ്രതീക്ഷ പോസ്റ്റുമാനെ ആണ്. അയാൾ ഇന്നു അപ്പോയ്മെൻറ ഓർഡർ കൊണ്ടുവരും എന്നുള്ള ഒരു പ്രതീക്ഷ. കുറച്ചുനേരം നിന്നപ്പോൾ പോസ്റ്റുമാൻ തിരിച്ചു പോകുന്നത് കണ്ടു. അതോടെ ആ പ്രതീക്ഷ അസ്ഥാനത്തായി. ഇത്രയൊക്കെ പറഞ്ഞിട്ടും കിളി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനർത്ഥം എന്നോട് കാണിച്ചിരുന്നതെല്ലാം വെറുതെ ഒരു പോളിഷ് ആയിരുന്നു. പലപ്പോഴും മുഖാമുഖം കണ്ടിരുന്നെങ്കിലും ഒന്നും മിണ്ടിയില്ല. എന് ചിന്ത അടുത്തത് രാത്രിയിൽ എങ്ങനെ കഴിച്ചുകൂട്ടും എന്നുള്ളതായിരുന്നു. രാത്രി ആകുമ്പോൾ വേദന കൂടും. വെള്ളം കുടിക്കാൻ വേണ്ടി അടുക്കളയിലേക്ക് പോകുന്ന വഴി, അടുക്കളയിൽ നിന്നും വരുന്ന കിളിയെ മുട്ടാതെ ഒഴിഞ്ഞ് മറികടക്കവേ മുറിഞ്ഞ കൈ അടുക്കള വാതിലിൻ്റെ കട്ടിളയിൽ തട്ടി. വേദന എടുത്തതിനാൽ അയ്യോ എന്ന് കരഞ്ഞ് മറ്റേ കൈകൊണ്ട് മുറിവിന് അടുത്തു പിടിച്ചു. നല്ല ശക്തിയിലുള്ള ഇടി ആയതിനാൽ മുറിവ് കെട്ടിയിരുന്ന കോട്ടനിൽ രക്തത്തിൻറെ ഈർപ്പം തെളിഞ്ഞു വരുന്നത് കണ്ടു. അതോടെ എൻറെ ദാഹം പമ്പകടന്നു, ഞാനുടൻ മുറിയിൽ

💬 Comments

View all comments