Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]
പോയി കട്ടിലിൽ കിടന്നു. കുറച്ചു നേരം കൊണ്ട് മുറിവിൻ്റെ ഭാഗം കോട്ടനിൽ മുഴുവൻ രക്ത കറയായി. അങ്ങനെ കിടന്ന് ഉറങ്ങിപ്പോയി. വൈകുന്നേരം ചായ കുടിക്കാൻ അമ്മൂമ്മ വിളിച്ചപ്പോഴാണ് ഉണരുന്നത്.സമയം നോക്കുമ്പോൾ 4:30. കൈയിലെ രക്തം വലിഞ്ഞിട്ടുണ്ട്. ചായ കുടിക്കാൻ ഞങ്ങൾ മൂന്നുപേരും ഇരിക്കുമ്പോൾ അമ്മുമ്മ കൈ കണ്ടിട്ട്,
അമ്മൂമ്മ:- എന്തുപറ്റി മോനെ നിൻറെ കൈയിലെ കെട്ടിൽ മുഴുവൻ ചോരയാണല്ലൊ?
ഞാൻ :- അതു മരുന്നാണ്.
അമ്മുമ്മ :- രാവിലെ ഒന്നും കണ്ടില്ലല്ലോ?
ഞാൻ:- അത് വിയർത്തതിൻ്റെയാണ്.
ഇതൊക്കെ പറയുമ്പോൾ കിളി എന്നെ നോക്കുന്നുണ്ട്. ഈ തട്ടിയതിൻ്റെ വേദനയും കൂടി രാത്രിയിൽ അനുഭവപ്പെടും. ഇന്നത്തെ കാര്യത്തിലും തീരുമാനമായി. ഞാൻ ചായ കുടിക്കുന്നതിനിടയി
അമ്മൂമ്മ :- ഞാനൊന്നു സുബ്രഹ്മണ്യൻ്റെ വീട് വരെ പോയിട്ട് വരട്ടെ, കുറച്ചുദിവസമായി അങ്ങോട്ട് പോയിട്ട്.
ഞാൻ:- ഞാനും വരാം. ഒന്ന് നടക്കുന്നത് നല്ലതാ.
അമ്മുമ്മ :- വേണ്ട. നീ ഇവിടെ ഇരുന്നാൽ മതി. നിന്നെ കൊണ്ടുപോയി വഴിയിൽ വല്ല തലകറങ്ങി വീണാൽ എനിക്ക് വയ്യ.
ഞാൻ:- അതൊക്കെ മാറി അമ്മുമ്മേ ഞാനും വരാം.
അമ്മുമ്മ :- വേണ്ട എന്നല്ലേ പറഞ്ഞേ. അതും അല്ല ഈ പെൺകൊച്ച് ഒറ്റക്കാവും.
പിന്നീട് പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നി അതുകൊണ്ട് ഞാൻ മിണ്ടിയില്ല. ഇതും പറഞ്ഞ് അമ്മുമ്മ പോയി. ഞാൻ പുറത്തേക്കിറങ്ങി ഗേറ്റിനടുത്ത് ചെടിച്ചട്ടികൾ വെക്കാൻ തൂണുകൾ പോലെ അധികം പൊക്കമില്ലാതെ കെട്ടിയിരിക്കുന്നതിൽ പോയി ഇരുന്നു. അകത്തിരുന്ന് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകണ്ടല്ലോ എന്ന് കരുതി. റോഡിലൂടെ പോയ ഒന്ന് രണ്ട് പരിചയക്കാർ എൻറെ കൈ കണ്ടു വിവരം തിരക്കി.
💬 Comments
View all comments