Chapter Title : എൻ്റെ മീനൂട്ടി [സജു]
അവളെൻ്റെ തലയിൽ തലോടി.. മുഖം ഉയർത്തി നോക്കിയപ്പോൾ പുഞ്ചിരിച്ചുകൊണ്ട് ഇരിക്കുന്ന എൻ്റെ പെണ്ണിൻ്റെ മുഖം കണ്ട് എൻ്റെ മനസ്സ് നിറഞ്ഞു..
"ഞാൻ പേടിച്ച് പോയെടാ, നീ ഇപ്പോൾ എന്തേലും ചെയ്തിരുന്നേൽ ഞാൻ പോയി ചത്തേനെ.. എന്തായാലും ഞാൻ നിനക്ക് ഉള്ളതല്ലേ, പിന്നെ നീ എന്തിനാ ധൃതി കൂട്ടുന്നത്.."
ചെയ്തുപോയ തെറ്റിനെ ഓർത്ത് ഞാൻ മനസ്ഥപിച്ചു..
"നീ ഒട്ടും താമസിപ്പിക്കണ്ട, വീട്ടിൽ കാര്യങ്ങൾ അവതരിപ്പിക്ക്. എൻ്റെ മനസ്സ് പറയുന്നു, അമ്മ സമ്മതിക്കും.."
"മ്മ്മ്.. പറയാം.."
"ഞാൻ ചെല്ലട്ടെ. അരി അടുപ്പത്ത് ഇരിക്കുവാ.." അവൾ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. പുറകെ ഞാനും.. രണ്ടുപേരും ചേർന്ന് ഉച്ചക്കത്തേക്കിന് ഭക്ഷണം ഉണ്ടാക്കി..
ഒരുമിച്ച് ഒരു പാത്രത്തിൽ ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞങ്ങൾ ടിവി കണ്ടുകൊണ്ട് ഇരുന്നു, അവളെന്നെ ചാരി ഇരുന്നു എൻ്റെ കൈ ചുറ്റിപ്പിടിച്ചു ഇരുന്നു. ഞാൻ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു. വൈകുന്നേരം ആയപ്പോൾ ഊരു തെണ്ടൽ കഴിഞ്ഞ് അമ്മയും മകനും എത്തി. കയ്യിലെ കവറുകൾ കണ്ടപ്പോൾ മനസ്സിലായി, ATM CARD ഒരു വിധം കാലിയാക്കി എന്ന്..
കേറി വന്ന അമ്മ ആദ്യം ചെയ്തത് അതിൽ ഒരു കവർ അവളുടെ കയ്യിൽ കൊടുക്കുകയായിരുന്നു.. അത് അവൾക്ക് വാങ്ങിയത് ആയിരുന്നു. സ്നേഹത്തോടെ അവൾ അത് വാങ്ങി അമ്മയോടും അനിയനോടും യാത്ര പറഞ്ഞ് ഇറങ്ങി, കണ്ണുകൾ എന്നോട്, അമ്മയോട് പറയ് എന്നു പറഞ്ഞു..
(ഒരുപാട് വലിച്ചു നീട്ടുന്നില്ല.. എന്ന് വൈകിട്ട് തന്നെ അമ്മയോട് ഞാൻ കാര്യങ്ങൾ അവതരിപ്പിച്ചു.. എതിർക്കും എന്ന് ഞാൻ ഭയന്ന അമ്മ എന്നെ ഞെട്ടിച്ചു കളഞ്ഞു, അവളെ ഞാൻ എന്നേ
💬 Comments
View all comments