Chapter Title : എൻ്റെ മീനൂട്ടി [സജു]
എൻ്റെ മരുമകളായി കണ്ടു എന്നായിരുന്നു അമ്മയുടെ മറുപടി.. അവളുടെ വീട്ടിലും അങ്ങനെ തന്നെ.. രണ്ടു വീട്ടുകാരുടെയും ബന്ധുക്കളിൽ ചിലർ എതിർപ്പ് പറഞ്ഞെങ്കിലും അധികം പിടിച്ചു നിൽക്കാൻ അവർക്ക് ആയില്ല.. രജിസ്റ്റർ ചെയ്യുക ആയിരുന്നു. അവളുടെ ആഗ്രഹ പ്രകാരം ക്ഷേത്രത്തിൽ പോയി ഒരു താലിയും കെട്ടി..)
എൻ്റെ പെണ്ണിനെയും കാത്ത് മുറിയിൽ അക്ഷമനായി ഇരിക്കുകയാണ് ഞാൻ. അധികം കാത്തിരിക്കേണ്ടി വന്നില്ല.. കുളിച്ച് സുന്ദരിയായി എൻ്റെ പെണ്ണ് മുറിയിലേക്ക് കയറി വന്നു.. കട്ടിലിൽ ഇരുന്നുകൊണ്ട് ഞാൻ അവളെ നോക്കി..
"അടങ്ങി കിടന്നോണം അവിടെ, അല്ലേൽ അടികൊള്ളും.. എന്തൊരു ക്ഷീണമാ.. തിരക്കും ഫോട്ടോയെടുപ്പും. ഹോ, ഒട്ടും വയ്യ..
"ഓഹ്, ശരി തമ്പുരാട്ടി. ഞാനേ അത്രക്ക് മുട്ടി നിൽക്കുവൊന്നും അല്ല.."
"ആണോ.. കഴിഞ്ഞ കാര്യം എന്നെക്കൊണ്ട് പറയിപ്പിക്കരുത്.." കളിയാക്കുന്ന രീതിയിൽ അവളെന്നോട് പറഞ്ഞു.
"പോടീ കള്ളി.." എന്നും പറഞ്ഞുകൊണ്ട് ഞാൻ അവളെ വലിച്ചു കട്ടിലിൽ ഇട്ടു.. മലർന്നു കിടക്കുന്ന അവളുടെ ഇടതു വശത്ത് ചരിഞ്ഞു കിടന്ന് തല കയിൽ താങ്ങി നിർത്തി ഞാൻ അവളെ അങ്ങനെ നോക്കി കിടന്നു.. പ്രണയം അല്ലാതെ മറ്റൊന്നും ഞാൻ അവളുടെ കണ്ണിൽ കണ്ടില്ല..
നാണം കലർന്ന ചിരിയോടെ അവളെന്നെ നോക്കി കിടന്നു, ചുണ്ടുകൊണ്ട് ചുംബിക്കുന്ന പോലെ കാണിച്ചു. അവളെ ഞാൻ എന്നിലേക്ക് ചേർത്ത് കിടത്തി കെട്ടിപ്പിടിച്ചു, അവളെന്നെയും.. ഞാൻ അവളുടെ ചുണ്ടിൽ പലകുറി ആഞ്ഞ് ചുംബിച്ചു.. കണ്ണടച്ച് അവളതെല്ലാം ഏറ്റു വാങ്ങി.. ഞാൻ അവളെ കെട്ടിപ്പിടിച്ചു കിടന്നു..
പിറ്റേന്ന് രാവിലെ എഴുന്നേറ്റ് പള്ളിയിലും അമ്പലത്തിലും പോയി. കുറച്ച് ബന്ധുക്കളുടെ വീട്ടിലും കയറി ഇറങ്ങി വൈകുന്നേരം വീട്ടിലെത്തി.. നേരത്തെ
💬 Comments
View all comments