Chapter Title : എൻ്റെ മിന്നു 2 [ചാരൻ]
മറ്റൊരാൾ അറിഞ്ഞാൽ നമ്മുടെ രണ്ടുപേരുടെയും ജീവിതം അവിടെ നഷ്ടമാകും . അതുകൊണ്ട് വളരെ ശ്രദ്ധ ഉണ്ടായിരിക്കണം.
ഞാൻ: എനിക്കെന്റെ മിന്നുനെ എന്നും എന്റേതായി കിട്ടണമെങ്കിൽ ഇതാരും അറിയാതെ കാത്തു സൂക്ഷിക്കേണ്ടതുണ്ട്. അത് നമ്മൾ ചെയ്യുക തന്നെ ചെയ്യും
മിന്നു: തീർച്ചയായും എടാ എനിക്ക് നിന്നെ ഒന്നു കൂടി കടിക്കാൻ തോന്നുണ്ട്.
ഞാൻ: അതിനെന്താ ഞാൻ നിനക്ക് ഉള്ളതല്ലേ.
നിന്റെ ഇഷ്ടംപോലെ ചെയ്യാലോ.
മിന്നു: എൻ്റെ തന്നെയാണ്. എടാ ഞാനൊരു കാര്യം പറയട്ടെ
ഞാൻ: നീ പറഞ്ഞോ. നിനക്ക് എന്നോട് പറയാൻ ഒരു മുഖവരയുടെ ആവശ്യമില്ല. നിനക്ക് എന്നോട് എന്തും എപ്പോഴും എങ്ങനെയും പറയാം.
മിന്നു: വേറൊന്നുമല്ലടാ നീ ഇപ്പോൾ എന്റെ അടുത്തുണ്ടായിരുന്നേൽ ഞാൻ നിന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നിരുന്നേനെ
ഞാൻ: എന്നാ താ
മിന്നു:👄
ഞാൻ: ഇങ്ങനെ ആണോ
മിന്നു: നീ ഇവിടെ ഇല്ലാതെ എങ്ങനെയാടാ കള്ളാ
ഞാൻ: എന്നാ വാതിൽ തുറക്കെടി കള്ളി...
ഇതുകേട്ട ഉടനെ അവൾ ഓടിവരുന്ന ശബ്ദം എനിക്ക് പുറത്തുനിന്ന് കേൾക്കാം. പെട്ടെന്ന് ഉമ്മറത്തെ വാതിൽ തുറന്നവൾ പുറത്തുവന്നു. കിതച്ചു കൊണ്ടുള്ള അവളുടെ മുഖത്തെ സന്തോഷം കാണാൻ എന്തൊരു ചേലായിരുന്നു.
മിന്നു: (അല്പം ദേഷ്യത്തോടെ) നീ ഇവിടെ ഇരുന്ന് ആയിരുന്നോടാ എനിക്ക് മെസ്സേജ് അയച്ചിരുന്നത്
ഞാൻ: അല്ലേടാ ഞാനിതാ ഇപ്പോ വന്നേയുള്ളൂ.
അവൾ വിശ്വാസം വരാതെ, പുറത്തേക്കെല്ലാം നോക്കി അകത്തേക്ക് കടന്നു. ഞാനും പരിസരമെല്ലാം ശ്രദ്ധിച്ചു നോക്കി അവളുടെ പുറകെ അകത്തേക്ക് കടന്നു . അവൾ വാതിലിനു നേരെയല്ലാതെ കുറച്ച് ഉള്ളിലേക്ക് നീങ്ങി സോഫക്ക് മുമ്പിലായാണ് നിൽക്കുന്നത്. ഞാൻ അവളുടെ പിറകിൽ പോയി
💬 Comments
View all comments