Chapter Title : എന്റെ മുതലാളി [Aswin]
വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ.
"ഫാമിലെ കാര്യങ്ങൾ നോക്കാൻ നീ ഇവിടെ വരണം, മുതലാളിയുടെ വീട് കുറച്ചു അപ്പുറത്താണ്, നിന്നെ അങ്ങോട്ട് കൊണ്ട് ചെല്ലാനാണ് പറഞ്ഞിരിക്കുന്നത്."
തികച്ചും ഗ്രാമീണ സംസാര ശൈലിയിൽ അയാൾ പറഞ്ഞു. കുണ്ടും കുഴിയും നിറഞ്ഞ ആ റോഡിലൂടെയുള്ള തെറിച്ചു തിരിച്ചുള്ള ബൈക്ക് യാത്ര അവസാനിച്ചത് ഒരു പഴയ മാളികയുടെ മുന്നിലാണ്. തികച്ചും ട്രഡീഷണൽ ശൈലിയിൽ നിർമിച്ചിട്ടുള്ള ധാരാളം നിറങ്ങൾ പൂശിയ കൊത്തു പണികളുള്ള തൂണുകളോട് കൂടിയ വലിയ ഒരു വീട്. എന്നെ കാത്തു വരാന്തയിൽ തന്നെ മുതലാളി നിൽപ്പുണ്ടായിരുന്നു.
60 വയസു പ്രായമുള്ള ആരോഗ്യം തുളുമ്പുന്ന കറുത്ത് ഒത്ത ഉയരവും നരകയറിയ മുടിയും കൊമ്പൻ മീശയും ഉള്ള ഒരാളായിരുന്നു മുതലാളി. ഇളം നീല നിറത്തിലുള്ള ടി ഷർട്ടും നേവി ബ്ലൂ കളർ പാന്റ്‌സ്‌മായിരുന്നു വേഷം. ആരെയും അനുസരിപ്പിക്കുന്ന ഒരു മുഖഭാവം, ചൂഴ്ന്നിറങ്ങുന്ന ആ കണ്ണുകൾക്ക് മുന്നിൽ ഏറെ നേരം പിടിച്ചുനില്ക്കാനാവില്ല. മെല്ലെ ബൈക്കിൽ നിന്നിറങ്ങി ആശങ്കയോടെ വരാന്തയിലേക്ക് കയറി പരുങ്ങി നിന്നു ഞാൻ. എന്റെയൊപ്പം ഫാമിലെ ജോലിക്കാരൻ മാമനും.
അടിമുടി മുതലാളി എന്നെ ഒന്ന് നോക്കി. ഞാൻ ചൂളി. ശരീരം മുഴുവൻ ആ കണ്ണുകൾ ഓടി നടന്നു. എന്റെ പൊടിമീശ, കുറ്റിത്താടി, തുറന്നിട്ടിരിക്കുന്ന ബട്ടന്റെ ഉള്ളിലൂടെ ഇളം നീല രോമങ്ങൾ പൊടിച്ചു നിൽക്കുന്ന എന്റെ നെഞ്ച്, വയർ, ഷോർട് ഷർട്ടിന്റെ താഴെ ഇറുകിയ കാക്കി ട്രൗസറിലെ മുഴപ്പ് ഒക്കെ നോക്കി. ആകെ വിയർത്തുപോയി. ഇയാൾ ഒന്നും പറയുന്നുമില്ല, നോക്കി എന്റെ അളവെടുക്കുവാണോ, കൈ കൊണ്ട് പറന്നു കിടക്കുന്ന മുടി നേരെയാക്കി ഞാൻ അകലേക്ക്
💬 Comments
View all comments