0%

Chapter Title : എന്റെ മുതലാളി [Aswin]

Author : kkstories Read All Parts 13.9K

ഒരു രഹസ്യങ്ങളും ഇനി ഇല്ല. എല്ലാം എന്നോട് പറയേണ്ടി വരും. ട്രെയിനിങ് തന്നു നിന്നെ നല്ല ഒരു സ്ട്രോങ്ങ് പുരുഷൻ ആക്കി ഞാൻ ഇവിടെ നിന്ന് അയക്കും. പിന്നെ വിവാഹം ഒക്കെ ചെയ്ത് ഉത്തരവാദിത്തം ഉള്ളവനായി ജീവിക്കാം. ഈ ട്രെയിനിങ് നിനക്ക് ഇപ്പൊ കിട്ടിയില്ലെങ്കിൽ പോലീസിന്റെ അടീം കൊണ്ട് അകത്തു കിടക്കേണ്ടി വരും. സ്ത്രീകളെ ബഹുമാനിക്കാനും വികാരങ്ങളെ അടക്കി മാനേജ് ചെയ്യാനും ഒക്കെ ഞാൻ നിന്നെ പഠിപ്പിക്കും."

എല്ലാം തകർന്നവനെ പോലെ, വിയർത്തു കുളിച്ചു ഞാൻ നിലത്തേക്ക് നോക്കി നിന്നതേയുള്ളൂ. മുൻപുണ്ടായിരുന്ന ആ കോൺഫിഡൻസ് എവിടെയോ പോയി. കാലിൽ നിന്ന് ഒരു തരിപ്പ് അരിച്ചു കയറുന്നു. അഡ്രിനാലിന്റെ ആ പുഷ്, സാഹസികത, ആത്മവിശ്വാസം ഒക്കെ പോയി. അനുസരണയുള്ള കുട്ടിയെ പോലെ ഞാൻ അയാളെ നോക്കി. മുതലാളി തുടർന്നു.

"ഇത് മുരുഗേശൻ, നിന്റെ കൂടെ ഫാമിന്റെ മേൽനോട്ടം വഹിക്കും. നിന്റെ കെയർ ടേക്കർ കൂടിയാണ്. വർക്കിന്റെ കാര്യത്തിലെ വീഴ്ചകൾക്ക് വേണ്ടി വന്നാൽ ഇയ്യാളും നിന്നെ തല്ലും. പകൽ എല്ലാം ഫാമിൽ പോയി ഈ യൂണിഫോം ഒക്കെ ഇട്ടു ജോലി ചെയ്യണം. മുരുഗേശൻ പറയുന്ന കാര്യങ്ങൾ അനുസരിക്കണം. കർക്കശക്കാരൻ ആണ് മുരുഗേശൻ. പകൽ പണിയെടുക്കുമ്പോൾ ജോലിക്കാരെ നോക്കണം, വെള്ളം പമ്പ് ചെയ്യണം, വളം ഒക്കെ സപ്ലൈ ചെയ്യണം, ഫാമിൽ എന്താവശ്യം ഉണ്ടോ അത് നീ ചെയ്യണം, വെയിലിലും ചെളിയിലും ഒക്കെ നിക്കേണ്ടി വരും, അല്ലാതെ കാറ്റ് കൊണ്ട് കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിക്കാനൊന്നും പറ്റില്ല. സെൽസിനു മുരുഗേശനോടൊപ്പം കടകളിൽ പോണം, ജീപ്പ് എടുത്ത്, ബോർ വെല്ലിന്റെ ടാങ്ക് ഉണ്ട് അവിടെ; വൈകിട്ട്

💬 Comments

View all comments