Chapter Title : എന്റെ നിലാപക്ഷി 1 [ ne-na ]
പ്രൊപ്പോസലിന് ശേഷം എന്നോടൊന്ന് മിണ്ടാൻ." അവളത് കേട്ട് ഒന്ന് ചിരിച്ചു. അത് കണ്ട് അവൻ പറഞ്ഞു. "എന്തായാലും പണ്ടത്തെ മിണ്ടാപൂച്ചയല്ല എപ്പോഴെന്ന് മനസിലായി." "കോളേജ് അല്ലെ മോനേ. ഒന്ന് പിടിച്ചു നിൽക്കണ്ടേ?" "മൊബൈൽ ഉണ്ടോ? നമ്പർ തന്നാൽ ഞാൻ പിന്നെ വിളിക്കാമായിരുന്നു." "ആഹാ, ഒന്ന് സംസാരിച്ചപ്പോഴേക്കും നമ്പർ ചോദിക്കുന്നോ?.. നീ ആള് കൊള്ളാല്ലോ." അവൻ ഒന്ന് ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല. അവൾ തിരിച്ചു നടക്കുന്നതിനിടയിൽ പറഞ്ഞു. "ക്ലാസ് തുടങ്ങാനായി.. നമ്മൾ ഇവിടെ തന്നെ ഉണ്ടാലോ.. ഞാൻ ആലോചിക്കട്ടെ നമ്പർ തരണമോ വേണ്ടയോ എന്ന്." അവൾ നടന്നകലുന്നത് ഒരു പുഞ്ചിരിയോടെ അവൻ നോക്കി നിന്നു. . . അതിനു ശേഷമുള്ള ചില ദിവസങ്ങളിൽ അവൻ ക്ലാരയെ കണ്ടിരുന്നു, അപ്പോഴൊക്കെ തമ്മിൽ സംസാരിക്കുകയും ചെയ്തു. അവളെ കാണുവാനായി മനപ്പൂർവം അവസരങ്ങൾ ഉണ്ടാക്കാൻ അവൻ ശ്രമിച്ചില്ല. അവൻ അത് ആദ്യമേ തീരുമാനിച്ചിരുന്ന ഒരു കാര്യമാണ്. സ്കൂൾ ലൈഫിലെ പോലെ പിറകെ നടക്കുന്ന ഒരു പൈങ്കിളി ഇമേജ് ഉണ്ടാക്കി എടുക്കേണ്ടെന്ന്. കാര്യങ്ങൾ കുഴപ്പമൊന്നും ഇല്ലാതെ മുന്നോട്ടു പോകുന്നതിനിടയിലാണ് ചെറിയൊരു പ്രശ്നം അവന്റെ മുന്നിൽ വന്നത്. അന്നും പതിവുപോലെ കോളേജിലെ ക്ലാസ്സൊക്കെ കഴിഞ്ഞു ചുറ്റിക്കറങ്ങി സന്ധ്യയോടെ വീടെത്തിയപ്പോൾ ആണ് ശ്രീജച്ചേച്ചിയും സിജോച്ചായനും തിരക്കിട്ട് ഫോൺ വിളിയും ബഹളവുമായി നിൽക്കുന്നു. ഹാളിൽ നിൽക്കുന്ന ജീനയുടെ മുഖത്തും ഒരു ഭയപ്പാട്. ശ്രീഹരിയെ കണ്ടയുടൻ ശ്രീജ ഫോൺ കട്ട് ചെയ്തു അവന്റെ അടുത്തേക്ക് വന്നു. "ഹരി.. ചെറിയൊരു പ്രോബ്ലം ഉണ്ട്." അവൻ ആകാംഷയോടെ ചോദിച്ചു. "എന്താ?" "ഇച്ചായന് ബാംഗ്ളൂരിലേക്ക് സ്ഥലം മാറ്റം. അതും പ്രൊമോഷനോട് കൂടി. അത് കൊണ്ട്
💬 Comments
View all comments