Chapter Title : എന്റെ നിലാപക്ഷി 1 [ ne-na ]
കഴുകികൊള്ളാം." അവൻ ഒന്നും മിണ്ടാതെ ആഹാരം കഴിക്കുന്നത് തുടർന്നു. അവന്റെയിൽ നിന്നു മറുപടി ഒന്നും ഇല്ലെന്നു കണ്ട് ജീന ബാഗുമെടുത്തു അവിടെ നിന്നും ഇറങ്ങി. ആഹാരം കഴിച്ചു കൈ കഴുകി വന്ന അവൻ ഒന്നാലോചിച്ച ശേഷം കഴിച്ച പ്ലേറ്റ് എടുത്തു അടുക്കളയിൽ കൊണ്ട് പോയി കഴുകി വച്ചു. അതിനു ശേഷം ജീന കൊണ്ട് കൊണ്ട് വച്ച ലഞ്ച് ബോക്സ് ബാഗിൽ ആക്കി വീടിന്റെ ഡോർ പൂട്ടി അവിടെ നിന്നും ഇറങ്ങി. കോളജിലേക്ക് ബൈക്കിൽ പോകുന്ന വഴിക്ക് ജീന കോളജിലേക്ക് നടന്നു പോകുന്നത് അവൻ കണ്ടു. അവൻ പക്ഷെ അവളെ ശ്രദ്ധിക്കാനേ പോയില്ല. ഉച്ചവരെയുള്ള ക്ലാസ്സൊക്കെ കുറച്ചു ബോറായിരുന്നു. അതൊക്കെ എങ്ങനെയെങ്കിലും തള്ളി നീക്കി ഉച്ചക്ക് ചോറും കഴിച്ചു പതിവുപോലെ വായി നോക്കാനിറങ്ങി ശ്രീഹരി. വരാന്തയിൽ കൂടി അങ്ങനെ നടക്കുമ്പോഴാണ് എതിരെ ക്ലാര നടന്നു വരുന്നത് കാണുന്നത്. അവനെ കണ്ടതും ക്ലാര ഒരു പുചിരിയോടെ അടുത്തേക്ക് ചെന്നു ചോദിച്ചു. "ഇപ്പോൾ നിന്നെ കാണാനേ ഇല്ലല്ലോ?" അവൻ ഒരു കുസൃതിയോടെ തിരിച്ചു പറഞ്ഞു. "പണ്ട് പ്ലസ്ടു പഠിക്കുമ്പോൾ ഒന്ന് കാണാനായി ക്ലാസിനു മുന്നിൽ കൂടി തേര പാര നടന്നാൽ മൈൻഡ് ചെയ്യില്ലായിരുന്നു. ഇപ്പോൾ കാണാനില്ലെന്നയല്ലേ പരാതി." "നിന്നോട് ഒന്നും പറയാൻ പറ്റില്ല. നിന്റെ ഈ നാക്ക് ആദ്യം മുറിച്ചു കളയണം." അവൻ അത് കേട്ട് പുഞ്ചിരിച്ചു. അപ്പോഴാണ് അവൻ അവർക്കു അരികിൽ നിന്ന സെക്കന്റ് ഇയർ പഠിക്കുന്ന രണ്ടുപേരുടെ സംസാരം ശ്രദ്ധിച്ചത്. ദൂരെ നിന്നും നടന്നു വരുന്ന ഒരു പെങ്കൊച്ചിനെ കുറിച്ചാണ് അവരുടെ സംസാരമെന്നു ശ്രീഹരിക്കു മനസിലായി. ഒന്നാമൻ -
💬 Comments
View all comments