Chapter Title : എന്റെ നിലാപക്ഷി 1 [ ne-na ]
അവൻ അത് കേട്ട് ചിരിച്ചു. ആഹാരം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ചുറ്റും നോക്കിയപ്പോൾ ചിലരൊക്കെ അവരെ ശ്രദ്ധിക്കുന്നത് ശ്രീഹരിയുടെ ശ്രദ്ധയിൽ പെട്ടു. അവൻ ഒരു പുഞ്ചിരിയോടെ ശബ്‌ദം താഴ്ത്തി പറഞ്ഞു. "ഉടനെ തന്നെ എന്റെ കാമുകി എന്നുള്ള പട്ടം ഇവിടുള്ളവർ നിനക്ക് ചാർത്തി തരുന്നതാണ്." അത് കേട്ടുടൻ അവൾ പുഞ്ചിരിയോടെ പറഞ്ഞു. "അതിനു സാധ്യത ഞാൻ കാണുന്നില്ല." അവൻ അവളുടെ മുഖത്തേക്ക് ചോദ്യ ഭാവത്തോടെ നോക്കി. "അതിനു മുൻപ് തന്നെ സിനിയറിനെ പ്രേമിക്കുന്നവൻ എന്നുള്ള പട്ടം ചേട്ടന് കിട്ടും." അവന്റെ മുഖത്ത് അത്ഭുതം വിരിഞ്ഞു. "മിക്ക ദിവസവും വരാന്തയിൽ നിന്ന് ആ ചേച്ചിയുമായി സംസാരിക്കുന്നതും ഇന്ന് എന്നെയും കൊണ്ടു ബൈക്കിൽ വന്നതിനു ആ ചേച്ചി മുഖം വീർപ്പിച്ചു പോയതും ആരും അറിയുന്നില്ല എന്നാണോ കരുതിയെ?" "ഡീ.. കാന്താരി... ആരുടേയും മുഖത്ത് നോക്കത്തും ഇല്ലാ..എന്നാൽ സകലതും കാണുകയും ചെയ്യും, നീ ആള് കൊള്ളാല്ലൊടി." അവൾ ചിരിയോടെ പറഞ്ഞു. "എന്താ ആ ചേച്ചിയുമായുള്ള കണക്ഷൻ എന്ന് പറ.." അവൻ ജീനയോട് സ്കൂൾ ലൈഫിൽ ക്ലാരയെ ആദ്യമായി കാണുന്നതും, ഇഷ്ട്ടം തോന്നിയതും, പ്രൊപ്പോസ് ചെയ്തതും എല്ലാം പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞു അവൾ ചോദിച്ചു. "അപ്പോൾ ചേച്ചി ഇതുവരെ ഇഷ്ടമാണെന്നു സമ്മതിച്ചു തന്നിട്ടില്ലേ?" "ഇല്ലാ.." "എന്തായാലും ഇച്ചായൻ ഇപ്പോൾ ചേച്ചിയെ ഒന്ന് പോയി കാണ്.. പുള്ളിക്കാരി ഇത്തിരി ദേഷ്യത്തിലാ പോയിരിക്കുന്നെ." ശ്രീഹരിയും ഉച്ചക്ക് അവളെ കാണണമെന്ന് ഉറപ്പിച്ച് നിൽക്കുകയായിരുന്നു. . . തന്റെ ക്ലാസിന് മുന്നിൽ ശ്രീഹരി നിൽക്കുന്ന കണ്ടെങ്കിലും ക്ലാര അവനെ ശ്രദ്ധിക്കാത്ത മട്ടിൽ ഇരുന്നു. കുറച്ചു നേരം കഴിഞ്ഞിട്ടും ശ്രീഹരി അവിടെ നിന്നും പോകാതെ അവളെത്തന്നെ നോക്കി നിൽക്കുന്നത് കണ്ട് അവൾ ക്ലാസിന് പുറത്തേക്കു വന്നു. "എന്താ എന്നെ തന്നെ നോക്കി നിൽക്കുന്നെ?" അതിനൊരു മറുചോദ്യം അവൻ ചോദിച്ചു. "രാവിലെ എന്താ എന്നെ കണ്ടപ്പോൾ മുഖവും വീർപ്പിച്ച് പോയത്." "ഞാൻ മുഖം ഒന്നും വീർപ്പിച്ചില്ലല്ലോ." അവന്റെ മുഖത്ത് ചിരി പടർന്നു. "ഓക്കേ.. മുഖം വീർപ്പിച്ചില്ല, പക്ഷെ എന്നെ കണ്ടിട്ടും മിണ്ടാതെ പോയതെന്താ?" അവൾ നിസാരമട്ടിൽ പറഞ്ഞു. "ക്ലാസ് തുടങ്ങാറായോണ്ട ഞാൻ അവിടന്ന്
💬 Comments
View all comments