Chapter Title : എന്റെ നിലാപക്ഷി 1 [ ne-na ]
സംഭവങ്ങൾ എല്ലാം കാര്യാ കാരണ സഹിതം ക്ലാസ്സിൽ എല്ലാരും അറിഞ്ഞിരുന്നു. സഹപാഠിയുടെ ആ ഒരു അവസ്ഥയിൽ പ്രതികരിച്ച അവനോടു എല്ലാര്ക്കും ഒരു ബഹുമാനവും രൂപപ്പെട്ടിരുന്നു. എന്നാൽ കുറച്ചു മുൻപ് കണ്ട കാഴ്ച ചിലരുടെയൊക്കെ ഉള്ളിൽ ശ്രീഹരിയും ജീനയും തമ്മിലുള്ള ബന്ധം എന്താന്ന് എന്ന ചിന്ത ഉടലെടുപ്പിച്ചു. ഉച്ചക്ക് ലഞ്ച് ബ്രേക്ക് ആയപ്പോൾ ശ്രീഹരി ബാഗിൽ നിന്നും ലഞ്ച് ബോക്സ് എടുത്തു. അവൻ ക്ലാസ് റൂമിൽ തന്നെ ഇരുന്നാണ് പതിവായി ആഹാരം കഴിക്കാറ്. അവൻ ലഞ്ച് ബോക്സ് തുറന്നപ്പോഴേക്കും അവന്റെ അടുത്തേക്ക് ജീനയും വന്നിരുന്നു. അവൻ കണ്ണുകൊണ്ടു എന്താ എന്ന് അവളോട് ആഗ്യം കാണിച്ചു. ലഞ്ച് ബോക്സ് തുറക്കുന്നതിനിടയിൽ അവൾ പറഞ്ഞു. "ഇച്ചായനല്ലേ ഇന്ന് രാവിലെ പറഞ്ഞത് ഇനിമുതൽ നമ്മൾ ഒരുമിച്ചിരുന്നാണ് ഫുഡ് കഴിക്കുന്നതെന്ന്." അവൻ അത് കേട്ട് ചിരിച്ചു. ആഹാരം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ചുറ്റും നോക്കിയപ്പോൾ ചിലരൊക്കെ അവരെ ശ്രദ്ധിക്കുന്നത് ശ്രീഹരിയുടെ ശ്രദ്ധയിൽ പെട്ടു. അവൻ ഒരു പുഞ്ചിരിയോടെ ശബ്‌ദം താഴ്ത്തി പറഞ്ഞു. "ഉടനെ തന്നെ എന്റെ കാമുകി എന്നുള്ള പട്ടം ഇവിടുള്ളവർ നിനക്ക് ചാർത്തി തരുന്നതാണ്." അത് കേട്ടുടൻ അവൾ പുഞ്ചിരിയോടെ പറഞ്ഞു. "അതിനു സാധ്യത ഞാൻ കാണുന്നില്ല." അവൻ അവളുടെ മുഖത്തേക്ക് ചോദ്യ ഭാവത്തോടെ നോക്കി. "അതിനു മുൻപ് തന്നെ സിനിയറിനെ പ്രേമിക്കുന്നവൻ എന്നുള്ള പട്ടം ചേട്ടന് കിട്ടും." അവന്റെ മുഖത്ത് അത്ഭുതം വിരിഞ്ഞു. "മിക്ക ദിവസവും വരാന്തയിൽ നിന്ന് ആ ചേച്ചിയുമായി സംസാരിക്കുന്നതും ഇന്ന് എന്നെയും കൊണ്ടു ബൈക്കിൽ വന്നതിനു ആ ചേച്ചി മുഖം വീർപ്പിച്ചു പോയതും ആരും അറിയുന്നില്ല എന്നാണോ കരുതിയെ?"
💬 Comments
View all comments