0%

Chapter Title : എന്റെ നിലാപക്ഷി 1 [ ne-na ]

Author : ne-na Read All Parts 2.1K

ചോദ്യം പ്രതീക്ഷിച്ചു നിന്ന അവൻ പറഞ്ഞു. "അവൾ എന്റെ റിലേറ്റീവ് ആണ്." "ഹിന്ദുവായ നിനക്കെങ്ങനാ ക്രിസ്ത്യൻ ആയ ജീന റിലേറ്റീവ് ആകുന്നത്?" അവൻ അത്ഭുതത്തോടെ ചോദിച്ചു. "അവളുടെ പേരെങ്ങനെ നിനക്കറിയാം." "എനിക്ക് മാത്രമല്ല.. ഇവിടെ മിക്കപേർക്കും അവളുടെ പേരിപ്പോൾ അറിയാം.. ഇന്നലെ അവളുടെ പേരിൽ അല്ലെ ജൂനിയർ സീനിയറിനെ തല്ലിയെ." അവളുടെ മുഖത്തേക്ക് കുറച്ചുനേരം നോക്കി നിന്നശേഷം അവൻ പറഞ്ഞു. "എന്റെ കസിൻ ശ്രീജച്ചേച്ചി കല്യാണം കഴിച്ചിരിക്കുന്നത് പത്തനംതിട്ടയുള്ള ക്രിസ്തിയാനിയായ സിജോച്ചായനെയാണ്... ഇച്ചായന്റെ അനിയത്തിയായിട്ടു വരും ജീന." അവൾ വിശ്വാസം വരാത്ത രീതിയിൽ അവനെത്തന്നെ നോക്കി. "എടോ.. ഞാൻ പറഞ്ഞത് സത്യം ആണ്, നിനക്കിനിയും വിശ്വാസം ആയില്ലെങ്കിൽ ജീനയോട് തന്നെ ചോദിച്ചേക്ക്‌.. അവിടെ നിൽപ്പുണ്ട് അവൾ." ശ്രീഹരി കൈ ചൂടി കാണിച്ചിടത്തേക്ക് അവൾ നോക്കി. അപ്പോൾ ദൂരെ നിന്നും അവരെത്തന്നെ നോക്കി നിൽക്കുന്ന ജീനയെയാണ് ക്ലാര കണ്ടത്. "അവളോട് സംസാരിക്കുന്നതിന് മുൻപ് ജീനയെ കുറിച്ച് എനിക്ക് ചിലതു നിന്നോട് പറയാനുണ്ട്." ശ്രീഹരി ജീനയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ക്ലാരയോട് പറഞ്ഞു. ഈ പ്രായത്തിന് ഇടയ്ക്ക് ജീന അനുഭവിച്ചതെല്ലാം കേട്ടപ്പോൾ ക്ലാരയ്ക്കു ശരിക്കും അവളോട് അനുകമ്പയും സ്നേഹവും തോന്നി. അവൾ കൈ കാട്ടി ജീനയെ തന്റെ അരികിലേക്ക് വിളിച്ചു. ജീന സാവധാനം നടന്ന് ക്ലാരയുടെ മുന്നിൽ വന്ന് തലതാഴ്ത്തി നിന്നു. ക്ലാര ശ്രീഹരിയോട് പറഞ്ഞു. "നീ പൊയ്ക്കോ.. എനിക്ക് ജീനയോട് കുറച്ച് സംസാരിക്കാനുണ്ട്." ശ്രീഹരി ജീനയെ ഒന്ന് നോക്കിയാ ശേഷം അവിടെനിന്നും നടന്നകന്നു. തന്റെ മുന്നിൽ തല താഴ്ത്തി നിൽക്കുന്ന ജീനയുടെ മുഖം പിടിച്ചു ഉയർത്തി ഒരു പുഞ്ചിരിയോടെ

💬 Comments

View all comments