Chapter Title : എന്റെ നിലാപക്ഷി 1 [ ne-na ]
അഡ്മിഷൻ എടുത്തു പഠനമാരഭിക്കാൻ. നാട്ടിൽ കൂട്ടുകാരോടൊപ്പം കൂടി വീണ്ടും അടി ഉണ്ടാക്കി നടക്കുമെന്നുള്ള ചിന്തയിൽ ആയിരിക്കും അച്ഛൻ ആ തീരുമാനം എടുത്തത്. പക്ഷെ അച്ഛന്റെ ആ തീരുമാനത്തിൽ ഞാൻ സന്തുഷ്ടനായിരുന്നു. എന്തെന്നാൽ ഡിഗ്രിക്ക് ആദ്യമേ ട്രിവാൻഡ്രം പോകാനായിരുന്നു എനിക്കാഗ്രഹം. പക്ഷെ അച്ഛന്റെ നിര്ബന്ധപ്രകാരമാണ് അന്ന് നാട്ടിലെ കോളേജിൽ തന്നെ അഡ്മിഷൻ എടുത്തത്. അച്ഛൻ തീരുമാനം അറിയിച്ചപ്പോഴേ ഞാൻ ട്രിവാൻഡ്രം എന്നുള്ള ഓപ്ഷൻ മുന്നോട്ടു വച്ചു. എന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന അനിയത്തി ഞാൻ ട്രിവാൻഡ്രം തിരഞ്ഞെടുത്തപ്പോഴേ എന്റെ മുഖത്തു നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ആ ചിരിക്കു പിന്നിലെ രഹസ്യം ക്ലാര ആയിരുന്നു. ക്ലാര ഇപ്പോൾ പഠിക്കുന്നത് ട്രിവാൻഡ്രതാണ്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ട് എന്റെ മനസ്സിൽ കയറിക്കൂടിയ പെൺകുട്ടിയാണ് ക്ലാര. ഏഴാം ക്ലാസ് കഴിഞ്ഞു എട്ടിലേക്കു കടക്കുമ്പോൾ ഒരു അവധിക്കാല ട്യൂഷൻ ക്ലാസ്സിൽ പുറത്തു പെയ്യുന്ന ചാറ്റൽ മഴയും കണ്ട് വായിനോക്കി ഇരിക്കുമ്പോഴാണ് ഒരു കുടയും ചൂടി കറുത്ത പാവാടയും നീല ടോപ്പും ഇട്ടുകൊണ്ട് ആ നസ്രാണി പെൺകുട്ടി ക്ലാസ്സിലേക്ക് കയറി വരുന്നത്. ആദ്യം തന്നെ നോട്ടം പതിച്ചത് അവളുടെ വെളുത്തു നീണ്ട മുഖത്തേക്കാണ്. അവളുടെ ആ ചെറിയ കണ്ണുകൾ കൊണ്ടുള്ള നോട്ടം ആദ്യം തന്നെ ഹൃദയത്തിൽ പതിച്ചു. അന്നൊന്നും പ്രണയം എന്തെന്ന് അറിയില്ലെങ്കിലും അവളോട് ഒരു ആകർഷണം തോന്നിയിരുന്നു. എപ്പോഴും പുഞ്ചിരി തൂകി ഇരിക്കുന്ന അവളുടെ മുഖം കണ്ടുകൊണ്ടേ ഇരിക്കുവാൻ ആഗ്രഹിച്ചു. ഒരേ ക്ലാസ്സിൽ തന്നെ ആഉയരുന്നതിനാൽ അവളുമായി ഒരു സൗഹൃദം സ്ഥാപിച്ചിരുന്നു. പത്താം ക്ലാസ് കഴിയാറായപ്പോഴേക്കും ഞാൻ മനസിലാക്കി അവളോട് എനിക്കുള്ള ആകർഷണം പ്രണയത്തിന്റേതാണെന്ന്. പ്ലസ്
💬 Comments
View all comments