Chapter Title : എന്റെ നിലാപക്ഷി 3 [ ne-na ]
എന്റെ നിലാപക്ഷി 3 Ente Nilapakshi Part 3 | Author : Ne-Na | Previous part
രാത്രി ആഹാരം കഴിച്ച് കഴിഞ്ഞ് അടുക്കളയിൽ പത്രങ്ങൾ കഴുകുകയായിരുന്നു ജീന. അവളുടെ അടുത്ത് തന്നെ പത്രങ്ങൾ കഴുകി വയ്ക്കുന്ന സ്ലാവിൽ ഒരു ക്യാരറ്റും തിന്നുകൊണ്ട് ശ്രീഹരി ഇരിപ്പുണ്ട്. "എങ്ങനുണ്ടായിരുന്നു ഇച്ചായാ ഇന്നത്തെ ദിവസം?" "അതെന്താടി അങ്ങനൊരു ചോദ്യം?" അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. "ഇന്ന് കാമുകിയുമായി ബൈക്കിൽ കറങ്ങാനൊക്കെ പോയതല്ലേ, അതുകൊണ്ട് ചോദിച്ചതാ." അവൻ അൽപ്പം നിരാശയോടെ പറഞ്ഞു. "അവൾ എന്നെ ഇഷ്ട്ടമായിരുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ കാമുകി എന്നൊക്കെ പറയാമായിരുന്നു.. ഇതിപ്പോൾ എന്താ എന്റെ കൂടെ ജസ്റ്റ് ഒന്ന് ബൈക്കിൽ കയറി.. ഞങ്ങൾ ഒരു റൌണ്ട് ചുറ്റി തിരിച്ചുവന്നു." അവൾ മുഖം ചുളിച്ചു ചോദിച്ചു. "അത്രേ ഉള്ളു?" "അത്രേ ഉള്ളു എന്ന് ചോദിച്ചാൽ..." "ചോദിച്ചാൽ?" "അവൾ ബൈക്കിൽ കയറി കൈകൊണ്ടു എന്റെ വയറ്റിൽ ചുറ്റിപ്പിടിച്ച് തല തോളിൽ ചേർത്തുവച്ച് ഇരുന്നു. ഒരു അരമണിക്കൂറോളം ഞങ്ങൾ റോഡിൽ ചുറ്റിക്കറങ്ങി തിരിച്ചു വച്ച്.. പക്ഷെ അവൾ എന്റെകൂടെ ബൈക്കിൽ ഉണ്ടായിരുന്ന അത്രയുംനേരം ഞങ്ങൾ ഒന്നും സംസാരിച്ചിരുന്നില്ല. അവൻ ഒരു നിമിഷം നിശബ്തനായി. അവൾ ശ്രീഹരിയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. "പക്ഷെ.. ആ അരമണിക്കൂറിൽ എനിക്കുണ്ടായിരുന്ന സന്തോഷം ജീവിതത്തിലെ വേറൊരു നിമിഷത്തിലും ലഭിച്ചിട്ടില്ല..." വീണ്ടും പത്രം കഴുകി തുടങ്ങുന്നതിനിടയിൽ ജീന പറഞ്ഞു. "രണ്ടുപേരുടെ മനസിലും ഇഷ്ട്ടമുണ്ട്, എന്നാൽ അതൊന്നു തുറന്നു പറയുമോ.. അതും ഇല്ല." അവൻ ഒരു പുഞ്ചിരിയോടെ ചോദിച്ചു. "ഇന്ന് കുറച്ചെണ്ണം വാലുപോലെ നിന്റെ പിറകെ നടക്കുന്ന കണ്ടല്ലോ. "അവന്മാർ
💬 Comments
View all comments