Chapter Title : എന്റെ നിലാപക്ഷി 3 [ ne-na ]
ചെയ്തത്. ക്ലാര - നിന്റെ സാരിയുടെ സെലെക്ഷൻ കൊണ്ടൊന്നും അല്ല.. അവളെ കാണാൻ നല്ല ഭംഗി ഉള്ളതുകൊണ്ട് തന്നാ സാരിയിൽ കുറച്ചുകൂടി സുന്ദരി ആയത്. അതുകേട്ട ജീന ഒരു ചെറു പുഞ്ചിരിയോടെ ശ്രീഹരിയുടെ തോളിലേക്ക് തല ചാരി ഇരുന്നു. ക്ലാര - നിങ്ങൾ നാളെ എപ്പോൾ വീട്ടിൽ പോകും. ശ്രീഹരി - ജീനയ്ക് നാള രാവിലെ പള്ളിയിൽ പോകണമെന്ന്, അത് കഴിഞ്ഞാലുടൻ ഞങ്ങൾ ഇറങ്ങും. അത് കേട്ടപ്പോൾ ജീനയുടെ മനസ് അവിടെ നിന്നും പറന്നകന്നു. വീട്ടിൽ പോകുന്നത് സന്തോഷത്തേക്കാൾ അവളുടെ മനസ്സിൽ അസ്വസ്ഥത നിറച്ചു. വീട്ടിൽ നിന്നും മാറി ഇവിടെ വന്നതിനു ശേഷമായിരുന്നു അവൾ കുറച്ചു സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിച്ചു തുടങ്ങിയത്. നാളെ മുതൽ അത് വീണ്ടും ഇല്ലാതാകുമെന്നോർത്തപ്പോൾ അവളുടെ മനസ്സിൽ ഇരുട്ടു നിറഞ്ഞു തുടങ്ങി. സാധാരണ ഇതിനകം തന്നെ അവരുടെ സംസാരത്തിനിടയിൽ എന്തെങ്കിലുമൊക്കെ ഡയലോഗ് അടിക്കേണ്ട ജീനയുടെ അനക്കമൊന്നും ഇല്ലാത്തത് കണ്ട് ശ്രീഹരി അവളെ ശ്രദ്ധിച്ചു. തന്റെ തോളിൽ ചാരി കിടക്കുന്ന അവളുടെ മനസ് ഇവിടൊന്നും അല്ലെന്ന് അവനു മനസിലായി. തന്റെ തോളിൽ നിന്നും അവളുടെ തല ചെറുതായി കൈ കൊണ്ട് അവൻ ഉയർത്തി. അവൾ പെട്ടെന്ന് ചിന്തകളിൽ നിന്നും ഉണർന്നു. അവൻ കണ്ണുകൾ കൊണ്ട് അവളോട് എന്തുപറ്റി എന്ന് ആഗ്യത്തിൽ ചോദിച്ചു. അവൾ ഒരു ചെറു പുഞ്ചിരി മുഖത്ത് വരുത്തി ഒന്നുമില്ലെന്ന് കണ്ണുകൾ ഇറുക്കി അടച്ചു തുറന്നു അവനെ കാണിച്ച ശേഷം പാവാട ഒതുക്കി കാലുകൾ സോഫയിൽ എടുത്തുവച്ച് തല അവന്റെ മടിയിലേക്കു ചായ്ച്ച് മലർന്നു കിടന്നു. ശ്രീഹരി ക്ലാരയോട് സംസാരം തുടർന്നപ്പോൾ ജീന
💬 Comments
View all comments